'100 രൂപ മാത്രം കയ്യിലുള്ള ദിവസങ്ങളുണ്ടായിട്ടുണ്ട്; കാശ് അല്ല ലോകത്തെ ഏറ്റവും വലുത്'
നമ്മുടെ ഏറ്റവും വലിയ ആനന്ദം എന്ന് പറയുന്നത് നമ്മുടെ ശരീരം.

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായ നടിമാരിലൊരാളാണ് നിഷ സാരംഗ്. പണമല്ല ലോകത്തെ ഏറ്റവും വലിയ കാര്യമെന്നും ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് പ്രധാനമെന്നും പറയുകയാണ് നിഷയിപ്പോൾ. ആരോഗ്യം നഷ്ടപ്പെടാതെ ഇരിക്കണമെങ്കിൽ നമ്മളീ കാശിനെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ആലോചിച്ച് ടെൻഷൻ അടിക്കരുത്.
നമ്മൾ ആർഭാടത്തെക്കുറിച്ച് ആലോചിച്ച് ടെൻഷനടിക്കുമ്പോഴാണ് നമ്മുടെ കയ്യിലിരിക്കുന്ന ഏറ്റവും വലിയ ആനന്ദം നഷ്ടപ്പെടുന്നതെന്നും നിഷ പറയുന്നു. മണി ടോക്സ് വിത്ത് നിഖിൽ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു നിഷ. "എന്റെ കയ്യിൽ 100 രൂപ മാത്രമുള്ള ദിവസങ്ങളുണ്ടായിട്ടുണ്ട് പണ്ടൊക്കെ.
പക്ഷേ എന്റെയടുത്ത് ആ നൂറ് രൂപയും അന്നൊരാൾ വന്ന് ചോദിച്ചിട്ട് പോയ ദിവസങ്ങളുമുണ്ടായിട്ടുണ്ട്. ഞാനപ്പോൾ ഒന്നും ചിന്തിക്കുന്നില്ല. അവർക്ക് അതുകൊണ്ട് അന്നത്തെ ദിവസത്തെ പട്ടിണി മാറുകയാണ്. പക്ഷേ അതുകഴിഞ്ഞ് വീട്ടിലെത്തി കഴിഞ്ഞാൽ എനിക്കറിയില്ല, എപ്പോഴും ഒരു അത്ഭുതം പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.
അന്ന് രാത്രി കിടന്നുറങ്ങുന്നതിന് മുൻപ് പിറ്റേദിവസം പുതിയ വർക്ക് വന്നിട്ടുണ്ടാകും. അപ്പോൾ അതിന്റെ എത്രയോ ഇരട്ടിയാണ് പിറ്റേദിവസം നമുക്ക് കിട്ടുന്നത്. കൊടുക്കുന്നതല്ല കിട്ടുക. എല്ലാവരും ചിന്തിക്കേണ്ട കാര്യമാണ്. നമ്മൾ കൊടുക്കുന്നതല്ല തിരിച്ചു കിട്ടുന്നത്. കൊടുക്കുന്നതിന്റെ എത്രയോ ഇരട്ടിയാണ് നമുക്ക് തിരിച്ചു കിട്ടുന്നത്.
കൊടുക്കുന്ന നമ്മുടെ മനസാണ് ഏറ്റവും വലുത്. വളരെ നിറഞ്ഞ മനസോടെ നമുക്ക് ഒരാൾക്ക് കൊടുക്കാൻ പറ്റുന്നതാണ് ഏറ്റവും വലിയ സന്തോഷം. നമ്മുടെ മുൻപിലുള്ള നമ്മളേക്കാൾ സങ്കടമുള്ള ആളുകളെ വന്ന് കാണുക. അപ്പോൾ നമ്മൾ രാജാക്കൻമാരല്ലേ. നമ്മളെപ്പോഴും കാണുന്നത് എങ്ങനെയാണെന്ന് അറിയാമോ. ഈ ടെൻഷനടിക്കുന്ന ആൾക്കാർ എപ്പോഴും കാണുന്നത് എന്താണെന്നറിയാമോ ?.
അവർ അവരേക്കാൾ മുകളിലുള്ള ആൾക്കാരെയാണ് കാണുന്നത്. ശോ... കഷ്ടം എനിക്ക് അതില്ല. ഇല്ല.. ഇല്ല.. ഇല്ല... എന്ന് ചിന്തിക്കാതെ എനിക്ക് എല്ലാം ഉണ്ടല്ലോ. ഞാൻ ഇങ്ങനെയല്ലേ ജീവിക്കുന്നേ. ഞാൻ എന്ത് സന്തോഷത്തോടെയാണ് ഇരിക്കുന്നേ. കാശ് അല്ല ലോകത്തെ ഏറ്റവും വലുത്. നമുക്ക് ആരോഗ്യം ഉണ്ടോ. നമ്മളാണ് ലോകത്തെ ഏറ്റവും വലിയ രാജാവ്.
ഈ ആരോഗ്യം നഷ്ടപ്പെടാതെ ഇരിക്കണമെങ്കിൽ നമ്മളീ കാശിനെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ആലോചിച്ച് ടെൻഷൻ അടിക്കരുത്. നമ്മൾ ആർഭാടത്തെക്കുറിച്ച് ആലോചിച്ച് ടെൻഷനടിക്കുമ്പോഴാണ് നമ്മുടെ കയ്യിലിരിക്കുന്ന ഏറ്റവും വലിയ ആനന്ദം നഷ്ടപ്പെടുന്നത്.
നമ്മുടെ ഏറ്റവും വലിയ ആനന്ദം എന്ന് പറയുന്നത് നമ്മുടെ ശരീരം. ഇത് നഷ്ടപ്പെടാതെ ഇരിക്കണമെങ്കിൽ ഈ മൂന്ന് സാധനങ്ങൾ അങ്ങ് വേണ്ട എന്ന് വയ്ക്കുക. സന്തോഷമായിട്ടിരിക്കുക".- നിഷ സാരംഗ് പറഞ്ഞു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Nisha Sarangh talks about money role in life.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





