ബെറ്റ് വച്ചൊരു കല്യാണം; 'സാറ്റർഡേ നൈറ്റ്' ടീസർ  

നിവിൻ പോളി, അജു വർ​ഗീസ്, സൈജു കുറുപ്പ്, സിജു വിത്സൺ, ​​ഗ്രേസ് ആന്റണി എന്നിവരാണ് ടീസറിലുള്ളത്

വിഡിയോ സ്ക്രീൻഷോട്ട്
Edited by :migrator
Last Updated :20 ജനുവരി 2024, 9:05 am IST

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം 'സാറ്റർഡേ നൈറ്റ്' ടീസർ റിലീസ് ചെയ്തു. നിവിൻ പോളി, അജു വർ​ഗീസ്, സൈജു കുറുപ്പ്, സിജു വിത്സൺ, ​​ഗ്രേസ് ആന്റണി എന്നിവരാണ് ടീസറിലുള്ളത്. ബെറ്റ് വച്ച് സുഹൃത്തിന്റെ വിവാഹം നടത്തുന്നതും പിന്നാലെയുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. 

'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് 'സാറ്റർഡേ നൈറ്റ്'. സ്റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. സാനിയ അയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് സിനിമയുടെ നിര്‍മ്മാണം. നവീൻ ഭാസ്കർ ആണ് രചന. 

സിനിമ പൂജാ റിലീസ് ആയി സെപ്റ്റംബര്‍ അവസാനവാരം തിയറ്ററുകളില്‍ എത്തും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now