ഇനി അഭ്യാസം കളരിപ്പയറ്റില്‍, പുതിയ പഠനത്തെക്കുറിച്ച് ദിയ മിര്‍സ; ചിത്രം 

സോഷ്യല്‍ മീഡിയയിലൂടെയാണ് കളരി പഠിക്കുന്ന കാര്യം താരം ആരാധകരുമായി പങ്കുവെച്ചത്

Edited by :migrator
Last Updated :20 ജനുവരി 2024, 8:32 am IST

സൗന്ദ്യര്യത്തില്‍ മാത്രമല്ല ഫിറ്റ്‌നസിലും ശ്രദ്ധകൊടുക്കുന്ന താരമാണ് ദിയ മര്‍സ. വര്‍ക്കൗട്ട് മാത്രമല്ല ശരീരത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താനും താരം തയാറാവാറുണ്ട്. ഇപ്പോള്‍ കേരളത്തിന്റെ സ്വന്തം ആയോധന കലയായ കളരിപ്പയറ്റിലേക്കു ചുവചുവയ്ക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെയാണ് കളരി പഠിക്കുന്ന കാര്യം താരം ആരാധകരുമായി പങ്കുവെച്ചത്.  

കളരിയുടെ പ്രത്യേകതകള്‍ പറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പമാണ് താരം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഒരു കലാകാരി എന്ന നിലയില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് പുതിയ തേടി കണ്ടുപിടിക്കുന്നതും അത് പഠിക്കുന്നതുമാണ്. നമ്മുടെ സങ്കല്‍പ്പങ്ങളേയും ജിജ്ഞാസയും തത്മയീഭാവശക്തിയും വളരാനും വികാസം പ്രാപിക്കാനും ഇത് സഹായിക്കും. പുതിയതായി ഒന്ന് പഠിക്കുകയാണ്. അത് ഇഷ്ടപ്പെട്ടു. - ദിയ കുറിച്ചു. 

കളരി പരിശീലകനായ വിപിന്‍ ലഗാര്‍തോ കഴിപുറത്താണ് ദിയയെ കളരി പരിശീലിപ്പിക്കുന്നത്. എന്നാല്‍ പരമ്പരാഗത രീതിയില്‍ അല്ല കളരിപ്പയറ്റ് പഠനം. കളരിയ്ക്ക് പകരം പുല്‍ത്തകിടിയിലാണ് താരം പഠിക്കുന്നത്.  സെലിബ്രിറ്റികളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. പ്രകൃതിസ്‌നേഹിയായ താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗട്ട് ട്രക്കിങ് ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now