'അനിലുമായി ഒരുമിച്ച് അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു'

അനിൽ നെടുമങ്ങാട്, സുരേഷ് ​ഗോപി/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:34 am IST

News Now

അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോ​ഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് നട്‍ സുരേഷ് ​ഗോപി. മികച്ച കലാകാരനെയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹത്തിന്റെ  കഴിവിനെ വളരെയധികം ബഹുമാനിച്ചിരുന്നുവെന്നുമാണ് സുരേഷ് ​ഗോപി കുറിച്ചത്. അനിലുമായി ഒരുമിച്ച് അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. ഇപ്പോൾ നഷ്ടം പൂർണമായും തന്റേതാണെന്നും സുരേഷ് ​ഗോപി പറയുന്നു. 

‘മറ്റൊരു മികച്ച കലാകാരനെ കൂടി ഞങ്ങൾക്ക് നഷ്ടപ്പെട്ടു. അദ്ദേഹത്തെ നേരിൽ കാണാനുള്ള അവസരം ലഭിച്ചിട്ടില്ലെങ്കിലും കഴിവിനെ വളരെയധികം ബഹുമാനിച്ചിരുന്നു. അനിലുമായി ഒരുമിച്ച് അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. എന്റെ നിർമാതാക്കളോട് ഇതിനെക്കുറിച്ച് പരാമർശിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ നഷ്ടം പൂർണമായും എന്റേതാണ്. വിട അനിൽ നെടുമങ്ങാട്.’–സുരേഷ് ഗോപി കുറിച്ചു.

തൊടുപുഴ മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ അനിൽ അപകടത്തിൽപ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയിലാണ് ഡാമിൽ കുളിക്കാനിറങ്ങിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് ഇടുക്കി തൊടുപുഴ മുട്ടത്തിനു സമീപം മലങ്കര അണക്കെട്ടിൽ അനിൽ മുങ്ങി മരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates