'സൗബിന് വിഷമമുണ്ടായെന്ന് അറിഞ്ഞു, അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നു'; ഒമർ ലുലു

'ഇനി എന്റെ അക്കൗണ്ട് എതെങ്കിലും ഹാക്കേർസ് ഹാക്ക് ചെയ്തോ എന്നും എനിക്ക് അറിയില്ല'

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:03 am IST
Edited by :migrator

നടൻ സൗബിൻ ഷാഹിറിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജമെന്ന് വീണ്ടും വ്യക്തമാക്കി സംവിധായകൻ ഒമർ ലുലു. തനിക്കും തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവർക്കും ഇതേക്കുറിച്ച് അറിയില്ലെന്നാണ് ഒമർ ഫേയ്സ്ബുക്കിലൂടെ പറയുന്നത്. അക്കൗണ്ട്  ആരെങ്കിലും ഹാക്ക് ചെയ്തതാണോ എന്നും അറിയില്ലെന്നും വ്യക്തമാക്കി. സംഭവത്തിൽ സൗബിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിഷമമുണ്ടായതായി അറിഞ്ഞുവെന്നും അതില്‍ അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നുവെന്നും ഒമർ പറഞ്ഞു. ഇതിനു മുൻപും ഈ വിഷയത്തിൽ പ്രതികരണവുമായി ഒമർ എത്തിയിരുന്നു. 

ഒമർ ലുലുവിന്റെ ഫേയ്സ്ബുക്ക് കുറിപ്പ് 

പ്രിയപ്പെട്ടവരെ , എന്റെ പേരിലുള്ള ഫെയ്സ്ബുക്ക് പേജിലൂടെ സംവിധായകനും നടനുമായ സൗബിൻ ഷാഹിറിനെ അപകീർത്തിപ്പെടുത്തുന്ന വിധം പോസ്റ്റ്‌ ചെയ്തതിന്റെ സ്ക്രീൻഷോട്ട് പരക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പേജുകൾ കൈകാര്യം ചെയ്യുന്ന അഡ്മിൻമാരെ വിളിച്ചപ്പോൾ അവർക്കും ഇതിനെ പറ്റി ഒരു അറിവുമില്ല എന്നാണ് അറിഞ്ഞത്. ഇനി എന്റെ അക്കൗണ്ട് എതെങ്കിലും ഹാക്കേർസ് ഹാക്ക് ചെയ്തോ എന്നും എനിക്ക് അറിയില്ല. സൗബിൻ ഷാഹിറിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിഷമമുണ്ടായത് അറിഞ്ഞു. അതിൽ ഞാനും അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നു. ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു.

സ്നേഹത്തോടെ , ഒമർ ലുലു

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now