
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

മീ ടൂ ആരോപണ വിധേയനായ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകിയതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇപ്പോൾ ലൈംഗിക ആരോപണം ഉന്നയിച്ച ഗായിക ചിന്മയി ശ്രീപദ തന്നെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിൾ കുറിച്ച ഒറ്റ വരിയിലൂടെയായിരുന്നു പരിഹാസം.
മിസ്റ്റര്‍ വൈരമുത്തുവിനെ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി നല്‍കുന്ന അഞ്ചാമത് ഒഎന്‍വി പുരസ്‌കാരം. വാവ്... അന്തരിച്ച ഒഎന്‍വി കുറുപ്പ് അഭിമാനിക്കുന്നുണ്ടാകും- ചിന്മയി കുറിച്ചു. ചിന്മയിയുടെ ട്വീറ്റ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 2018ലാണ് ചിന്മയി വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്.
Mr. Vairamuthu gets the fifth ONV literary award instituted by the ONV Cultural Academy.
â Chinmayi Sripaada (@Chinmayi) May 26, 2021
Wow.
Late Mr ONV Kurup would be proud.
ഒരിക്കൽ പാട്ടിന്റെ വരികൾ വിശദീകരിച്ചുതരുന്നതിനിടെ വൈരമുത്തു തന്നെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നും എന്തു ചെയ്യണമെന്ന് അറിയാതെ താൻ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും താരം ആരോപിച്ചിരുന്നു. കൂടാതെ സ്വിറ്റ്സർലാന്റിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴും തന്നെ അപായപ്പെടുത്താനുള്ള നീക്കം ഉണ്ടായെന്നും ചിൻമയി ആരോപിച്ചിരുന്നു. വൈരമുത്തുവിനെതിരായ ചിൻമയിയുടെ ആരോപണങ്ങൾ വലിയ വിവാദങ്ങള്‍ക്കാണു തുടക്കമിട്ടത്. തുടർന്ന് യുഎസിൽ നിന്നുള്ള ഗായികയായ സിന്ധുജ ഉൾപ്പടെ 16 സ്ത്രീകളും രംഗത്തെത്തിയിരുന്നു.
നടി റിമ കല്ലിങ്കലും വൈരമുത്തുവിന് പുരസ്കാരം നൽകിയതിനെ വിമർശിച്ചിരുന്നു. 17 സ്ത്രീകൾ ലൈംഗിക ആരോപണം ഉന്നയിച്ച ആൾക്കാണ് ഒൻവി പുരസ്കാരം നൽകുന്നത് എന്നാണ് താരം കുറിച്ചത്. ഇന്നലെയാണ് ഈ വഒഎൻവി കൾചറൽ അക്കാദമിയാണ് പുരസ്കാരം ഏർപ്പെടുത്തിയത്. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒന്നിടവിട്ട വർഷങ്ങളിലാണു പുരസ്കാരം നൽകുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നശേഷം പുരസ്കാരം സമ്മാനിക്കുമെന്ന് കൾചറൽ അക്കാദമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു.
അതിന് പിന്നാലെയാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


