
‘ദ് അൺനോൺ വാരിയർ’, ഉമ്മൻ ചാണ്ടിയുടെ ജീവിതം ഇനി ഡോക്യുമെന്ററി; ഒരുങ്ങുന്നത് അഞ്ച് ഭാഷകളിൽ, ടീസർ
നടൻ മമ്മൂട്ടിയാണ് ടിസർ റിലീസ് ചെയ്തത്
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ‘ദ് അൺനോൺ വാരിയർ’ എന്ന ഡോക്യുമെന്ററി ടീസർ പുറത്തുവിട്ടു. ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ചാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. നടൻ മമ്മൂട്ടിയാണ് ടിസർ റിലീസ് ചെയ്തത്.
ഇംഗ്ലിഷ്, മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലൊരുക്കിയിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് മക്ബുൽ റഹ്‌മാൻ ആണ്. ഡോക്യുമെന്ററി ഒക്ടോബർ രണ്ടിന് പുറത്തിറങ്ങും. എൽസ പ്രിയ ചെറിയാൻ, ഷാന ജെസ്സൻ, പ്രപഞ്ചന എസ് പ്രിജു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
നിബിൻ തോമസും അനന്തു ബിജുവുമാണ് രചന. ഹുനൈസ് മുഹമ്മദും ഫൈസൽ മുഹമ്മദും ചേർന്നാണു നിർമാണം. 13 മിനിറ്റാണ് ഡോക്യുമെന്ററിയുടെ ദൈർഘ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


