
'ലോക'യും 'മിറാഷും'; പുത്തൻ പടങ്ങളുടെ ചാകര, ഒടിടി റിലീസുകൾ കാണാം
അടിപൊളി സിനിമകൾ കൂടി കാണാൻ റെഡിയായിക്കോളൂ.

നിറങ്ങളുടെയും ദീപങ്ങളുടെയും ഉത്സവമായ ദീപാവലിയ്ക്കായുള്ള തയ്യാറെടുപ്പിലായിരിക്കുമല്ലേ എല്ലാവരും. എന്നാൽ അടിപൊളി സിനിമകൾ കൂടി കാണാൻ റെഡിയായിക്കോളൂ. തിയറ്ററുകളിൽ വിജയത്തിരിക്കൊളുത്തിയ ലോകയടക്കം നിരവധി സിനിമകളാണ് ഒടിടിയിൽ ഈ വാരാന്ത്യം നിങ്ങളെ കാത്തിരിക്കുന്നത്. ഏതൊക്കെയാണ് പുത്തൻ ഒടിടി റിലീസുകളെന്ന് നോക്കിയാലോ.
1ലോക ചാപ്റ്റർ 1 ചന്ദ്ര

Lokah Chapter 1: Chandra
ഇൻസ്റ്റഗ്രാം
മലയാള സിനിമയിൽ തന്നെ വിസ്മയമായി മാറിയിരിക്കുകയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. അഞ്ചാം വാരവും ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. 300 കോടിയാണ് ചിത്രം ബോക്സോഫീസിൽ നേടിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. ഒക്ടോബർ 17 നായിരിക്കും ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്ത് തുടങ്ങുക. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ്. കല്യാണി പ്രിയദര്‍ശൻ, നസ്‌ലിൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുക.
2മിറാഷ്

Mirage
ഇൻസ്റ്റഗ്രാം
ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ത്രില്ലർ ചിത്രമാണ് മിറാഷ്. അപർണ ബാലമുരളി, ഹക്കിം ഷാജഹാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രം തിയറ്ററുകളിൽ നിന്ന് നേടിയത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്. ഒക്ടോബർ 20 മുതൽ സ്ട്രീമിങ് ആരംഭിക്കും. സോണി ലിവിലൂടെയാണ് സിനിമ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്.
3ആഭ്യന്തര കുറ്റവാളി

Aabhyanthara Kuttavaali
ഇൻസ്റ്റഗ്രാം
ആസിഫ് അലി നായകനായി എത്തിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. തിയറ്ററുകളിലെത്തി നാല് മാസത്തിനിപ്പുറം ആഭ്യന്തര കുറ്റവാളി ഒടിടിയിലേക്കും എത്തുകയാണ്. ചിത്രം സീ ഫൈവിലൂടെയാണ് ഒടിടി സ്‍ട്രീമിങ് ആരംഭിക്കുക. ഒക്ടോബര്‍ 17 മുതൽ സ്ട്രീമിങ് തുടങ്ങും.
4ലെഗസി

Legacy
ഇൻസ്റ്റഗ്രാം
മാധവൻ, നിമിഷ സജയൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പരമ്പരയാണ് ലെഗസി. ചാരുകേഷ് ശേഖർ ആണ് സീരിസ് സംവിധാനം ചെയ്യുന്നത്. ഗുൽഷൻ ദേവയ്യ, ഗൗതം കാർത്തിക്, അഭിഷേക് ബാനർജി എന്നിവരും സീരിസിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നെറ്റ്ഫ്ലിക്സിലൂടെയാണ് പരമ്പര സ്ട്രീമിങ്ങിനെത്തുന്നത്. റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
5സ്റ്റീഫൻ

Stephen
ഇൻസ്റ്റഗ്രാം
മിഥുൻ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റീഫൻ. ഒരു സീരിയൽ കില്ലറിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഗോമതി ശങ്കർ ആണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. ഉടൻ തന്നെ എത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
6മെയ്ഡ് ഇൻ കൊറിയ

Made In Korea
ഇൻസ്റ്റഗ്രാം
പ്രിയങ്ക മോഹൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണ് മെയ്ഡ് ഇൻ കൊറിയ. റാ കാർത്തിക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ ഉടനെ ചിത്രം പ്രേക്ഷകരിലേക്കെത്തും.
7ലവ്

#Love
ഇൻസ്റ്റഗ്രാം
ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന സീരിസാണ് ലവ്. ഐശ്വര്യ ലക്ഷ്മി, അർജുൻ ദാസ് എന്നിവരാണ് സീരിസിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നെറ്റ്ഫ്ലിക്സിലാണ് സീരിസ് സ്ട്രീം ചെയ്യുക.
8സന്തോഷ്

Santosh
വിഡിയോ സ്ക്രീൻഷോട്ട്
സന്ധ്യ സൂരി സംവിധാനം ചെയ്ത സന്തോഷ് റിലീസിനെത്തുന്നു. ഷഹാന ഗോസ്വാമി പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രം കഴിഞ്ഞ വർഷത്തെ ഓസ്‌കറിനുള്ള യുകെയുടെ ഔദ്യോഗിക എൻട്രിയായിരുന്നു. സെൻസർ ബോർഡുമായുള്ള തർക്കത്തെ തുടർന്ന് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തിരുന്നില്ല. ഇപ്പോഴിതാ ഒക്ടോബർ 17 മുതൽ ലയൺസ്ഗേറ്റ് പ്ലേയിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Cinema News: OTT releases this week from Lokah to Santosh.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

