'രാജാസാബ്' മുതൽ 'മിണ്ടിയും പറഞ്ഞും' വരെ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

ഈ ആഴ്ച നിങ്ങൾ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളും ഒടിടിയിൽ റിലീസിനെത്തുന്നുണ്ട്.

Latest OTT Releases
Latest OTT Releases ഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :5 ഫെബ്രുവരി 2026, 11:15 am IST

വളരെ പെട്ടെന്ന് തന്നെ ഈ വർഷത്തെ രണ്ടാമത്തെ മാസത്തിലേക്ക് നമ്മൾ കടന്നിരിക്കുകയാണ്. ഓരോ നിമിഷവും ആഘോഷമാക്കാൻ തിയറ്ററിലും വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലുമായി ഒട്ടനവധി സിനിമകളും സീരിസുകളുമാണ് റിലീസിനൊരുങ്ങുന്നത്. ഈ ആഴ്ച നിങ്ങൾ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളും ഒടിടിയിൽ റിലീസിനെത്തുന്നുണ്ട്. പുത്തൻ റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.

1ദ് രാജാസാബ്

The RajaSaab

The RajaSaab

ഇൻസ്റ്റ​ഗ്രാം

പ്രഭാസിന്റേതായി ഈ വർഷം പൊങ്കൽ റിലീസായി എത്തിയ ചിത്രമാണ് ദ് രാജാസാബ്. വൻ ഹൈപ്പോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയതെങ്കിലും ചിത്രം വൻ പരാജയമായി മാറി. പ്രഭാസിനൊപ്പം മാളവിക മോഹനൻ, നിധി അ​ഗർവാൾ, റിദ്ധി കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. മാരുതി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫെബ്രുവരി ആറ് മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുക. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ സിനിമ ഒടിടിയിൽ ലഭ്യമാകും.

2പരാശക്തി

Parasakthi

Parasakthi

ഇൻസ്റ്റ​ഗ്രാം

ശിവകാർത്തികേയനെ നായകനാക്കി സുധ കൊങ്കര അണിയിച്ചൊരുക്കിയ ചിത്രമാണ് പരാശക്തി. ചിത്രത്തിൽ അതിഥി വേഷത്തിൽ നടൻ ബേസിൽ ജോസഫും എത്തിയിരുന്നു. രവി മോഹൻ, അഥർവ, ശ്രീലീല എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. സീ5 ലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. ഫെബ്രുവരി ഏഴ് മുതൽ ചിത്രം ഒടിടിയിൽ കാണാനാകും. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം ലഭ്യമാകും.

3മന ശങ്കര വര പ്രസാദ് ​ഗാരു

Mana ShankaraVaraPrasad Garu

Mana ShankaraVaraPrasad Garu

ഇൻസ്റ്റ​ഗ്രാം

ചിരഞ്ജീവി, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിൽ രവിപുഡി സംവിധാനം ചെയ്ത ചിത്രമാണ് മന ശങ്കര വര പ്രസാദ് ​ഗാരു. സംക്രാന്തി റിലീസായെത്തിയ ചിത്രം വൻ വിജയമായി മാറിയിരുന്നു. വെങ്കടേഷ്, കാതറിൻ ട്രീസ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. സീ 5 ലൂടെ ഫെബ്രുവരി 11 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

4നാരി നാരി നാടുമ മുരാരി

Nari Nari Naduma Murari

Nari Nari Naduma Murari

ഇൻസ്റ്റ​ഗ്രാം

റൊമാന്റിക് കോമഡിയായി തിയറ്ററുകളിലെത്തിയ ചിത്രമാണ് നാരി നാരി നാടുമ മുരാരി. ശർവാനന്ദ്, സാക്ഷി വൈദ്യ, സംയുക്ത മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ എത്തിയിരിക്കുകയാണ്. ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ പ്രേക്ഷകർക്ക് ചിത്രം കാണാനാകും. ആമസോൺ പ്രൈം വിഡിയോയിലാണ് ചിത്രമെത്തിയിരിക്കുന്നത്.

5ചെക്ക്മേറ്റ്

Checkmate

Checkmate

ഇൻസ്റ്റ​ഗ്രാം

അനൂപ് മേനോനെ നായകനാക്കി രതീഷ് ശേഖർ സംവിധാനം ചെയ്ത ചിത്രമാണ് ചെക്ക്മേറ്റ്. 2024 ൽ പുറത്തിറങ്ങിയ ചിത്രം മൈൻഡ് ​ഗെയിം ത്രില്ലറായാണ് പ്രേക്ഷകരിലേക്കെത്തിയത്. ഇപ്പോഴിതാ ചിത്രം ഒടിടി സ്ട്രീമിങ്ങിനൊരുങ്ങുകയാണ്. ഫെബ്രുവരി ആറ് മുതൽ മനോരമ മാക്സിലൂടെ ചിത്രം കാണാനാകും.

6നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്

Nellikkampoyil Night Riders

Nellikkampoyil Night Riders

ഇൻസ്റ്റ​ഗ്രാം

മാത്യു തോമസിനെ നായകനാക്കി നൗഫൽ അബ്ദുള്ള സംവിധാനം ചെയ്ത ചിത്രമാണ് 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്.' ഹൊറർ ഫാന്റസിക്കൊപ്പം കോമഡിയും സസ്‍പെൻസും ആക്ഷനും കോർത്തിണക്കിയ ചിത്രം ഇപ്പോൾ ഒടിടിയിലൂടെ റിലീസിനെത്തുകയാണ്. നൈറ്റ് റൈഡേഴ്‌സിന്റെ ഒടിടി റിലീസ് തീയത് സ്ട്രീമിങ് പ്ലാറ്റ്ഫോം ഔദ്യോഗികമായി പുറത്തുവിട്ടു. ഫെബ്രുവരി ആറ് മുതൽ സീ5 മലയാളത്തിലൂടെ ചിത്രം കാണാനാകും.

7മിണ്ടിയും പറഞ്ഞും

Mindiyum Paranjum

Mindiyum Paranjum

ഇൻസ്റ്റ​ഗ്രാം

ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് മിണ്ടിയും പറഞ്ഞും. ഫീൽ ​ഗുഡ് ഫാമിലി എന്റർടെയ്നറായെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുൺ ബോസ് ആണ്. സൺ നെക്സ്റ്റിലൂടെ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി ആറ് മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics