
'റോസ്‌ലിൻ' അടക്കം നിരവധി ത്രില്ലറുകൾ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
ഈ ആഴ്ച ഒടിടിയിൽ ത്രില്ലറുകൾ ഉൾപ്പെടെ അടിപൊളി ചിത്രങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ഈ വർഷത്തെ രണ്ടാമത്തെ മാസവും തീരുകയാണ്. കണ്ണടച്ചു തുറക്കും മുൻപേ ആണല്ലേ ദിവസങ്ങളും ആഴ്ചകളും മാസങ്ങളുമൊക്കെ കടന്നു പോകുന്നത്. സിനിമകൾ നോക്കുകയാണെങ്കിൽ ഈ മാസം അങ്ങനെ വലിയ ഹിറ്റുകളോ വമ്പൻ റിലീസുകളോ ഒന്നും ഉണ്ടായിരുന്നുമില്ല. ഒട്ടും നിരാശപ്പെടണ്ട. ഈ ആഴ്ച ഒടിടിയിൽ ത്രില്ലറുകൾ ഉൾപ്പെടെ അടിപൊളി ചിത്രങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.
1സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ

Secret Stories: Roslin
ഇൻസ്റ്റഗ്രാം
മീന, വിനീത്, ഹക്കിം ഷാജഹാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സീരിസ് ആണ് സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ. ഗാനരചയിതാവ് വിനായക് ശശികുമാർ സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിനിലൂടെ തിരക്കഥാകൃത്തായി കൂടി അരങ്ങേറ്റം കുറിക്കുകയാണ്. സംവിധായകൻ ജീത്തു ജോസഫ് ആണ് ഷോ റണ്ണർ. സുമേഷ് നന്ദകുമാർ സംവിധാനം ചെയ്ത സീരിസ് സെൻട്രൽ അഡ്വർടൈസിങ്ങിന്റെ ബാനറിൽ മാത്യു ജോർജാണ് നിർമിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 27ന് സീരിസ് സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, മറാത്തി എന്നീ ഭാഷകളിൽ സീരിസ് സ്ട്രീം ചെയ്യും.
2ദ് ബ്ലഫ്
The Bluff
വിഡിയോ സ്ക്രീൻഷോട്ട്
പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ആക്ഷൻ ഡ്രാമയായ ദ് ബ്ലഫ് ഒടിടിയിലെത്തി. ഫ്രാങ്ക് ഇ ഫ്ലവേഴ്‌സ് സംവിധാനം ചെയ്ത ചിത്രത്തിൽ കാൾ അർബനും അഭിനയിക്കുന്നു. ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം നിങ്ങൾക്ക് കാണാനാകും. അതിജീവനത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ പ്രിയങ്ക ശക്തമായ ഒരു കഥാപാത്രമായാണ് എത്തുന്നത്.
3തടയം
Thadayam
ഇൻസ്റ്റഗ്രാം
1999 ൽ തമിഴ്നാട്- ആന്ധ്രാപ്രദേശ് അതിർത്തിയിൽ നടന്ന ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങളുടെ ഒരു പരമ്പരയാണ് തടയം. നവീൻകുമാർ പളനിവേൽ സംവിധാനം ചെയ്ത ഈ പരമ്പരയിൽ സമുദ്രക്കനി ആണ് പ്രധാന വേഷത്തിലെത്തുന്നത്. നടി ശിവദയാണ് നായിക. സീ 5 തമിഴിലൂടെ ഈ മാസം 27 മുതൽ സ്ട്രീമിങ് ആരംഭിക്കും.
4അക്യൂസ്ഡ്
Accused
വിഡിയോ സ്ക്രീൻഷോട്ട്
കൊങ്കണ സെൻ ശർമ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് അക്യൂസ്ഡ്. എല്ലാ ബന്ധങ്ങളിലും രഹസ്യങ്ങളുണ്ട്. അവരുടേത് കണ്ടെത്താൻ നിങ്ങൾ തയ്യാറാണോ? എന്ന ടാഗ്ലൈനോടെയാണ് ചിത്രമെത്തുന്നത്. നെറ്റ്ഫ്ലിക്സിലൂടെ ഈ മാസം 27ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Cinema News: OTT Releases this week.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


