
ഈ ആഴ്ച മമ്മൂട്ടിയും മോഹൻലാലും നിങ്ങളുടെ വീടുകളിലേക്ക്! 'പേട്രിയറ്റ്' അടക്കം കിടിലൻ സിനിമകൾ, പുത്തൻ ഒടിടി റിലീസുകൾ
ഈ വാരാന്ത്യം നിങ്ങൾ കാത്തിരുന്ന മമ്മൂട്ടി- മോഹൻലാൽ ചിത്രം പേട്രിയറ്റും എത്തുന്നുണ്ട്.

മഴയാണല്ലേ ഇപ്പോൾ കേരളത്തിലെ ഹീറോ. മഴയായതു കൊണ്ട് തന്നെ ജോലിയും പഠിത്തവുമൊക്കെ കഴിഞ്ഞ് വൈകുന്നേരം നേരെ വീട്ടിലേക്ക് എല്ലാവരും കറക്ട് സമയത്ത് എത്തുമല്ലോ. നേരത്തെ വീടെത്തിയാൽ കാണാൻ ഒടിടിയിലും ഈ ആഴ്ച കിടിലൻ സിനിമകളാണുള്ളത്. ഈ വാരാന്ത്യം നിങ്ങൾ കാത്തിരുന്ന മമ്മൂട്ടി- മോഹൻലാൽ ചിത്രം പേട്രിയറ്റും എത്തുന്നുണ്ട്. ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.
1പേട്രിയറ്റ്

Patriot
ഇൻസ്റ്റഗ്രാം
മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച 'പേട്രിയറ്റ്' ഒടിടി റിലീസിന് ഒരുങ്ങുന്നു. മഹേഷ് നാരായണൻ ഒരുക്കിയ ചിത്രം ജൂൺ 5 മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5 വഴി പ്രേക്ഷകരിലേക്ക് എത്തും. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തി.
2കെഡി ദ് ഡെവിൽ

KD
ഇൻസ്റ്റഗ്രാം
ധ്രുവ് സർജ നായകനായെത്തിയ കെഡി ദ് ഡെവിൽ ഒടിടിയിലേക്ക്. ഏപ്രിൽ 30 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. പ്രേം സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് കെവിഎൻ പ്രൊഡക്ഷൻസ് ആണ്. കിച്ച സുദീപ്, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. സീ 5 ലൂടെ ജൂൺ 5 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
3സട്രേൻട്ര് മാറുത് വാനിലൈ

Sattendru Maarudhu Vaanilai
ഇൻസ്റ്റഗ്രാം
ജയ്-യെ നായകനാക്കി ബാബു വിജയ് സംവിധാനം ചെയ്ത ചിത്രമാണ് സട്രേൻട്ര് മാറുത് വാനിലൈ. മീനാക്ഷി ഗോവിന്ദരാജൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. മെയ് 15 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ആഹാ തമിഴിലൂടെ ജൂൺ 5 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
4കാർമേനി സെൽവം

Carmeni Selvam
ഇൻസ്റ്റഗ്രാം
റാം ചക്രി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാർമേനി സെൽവം. സമുദ്രക്കനി, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ഗൗതം വാസുദേവ മേനോൻ, അഭിനയ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
5ദൃഢം

Dridam
ഇൻസ്റ്റഗ്രാം
ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ദൃഢം. പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തിൽ ഷെയ്നെത്തിയത്. ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, അഭിറാം രാധാകൃഷ്‍ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ ജോൺ, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രൻ, സാനിയ ഫാത്തിമ, കൃഷ്‍ണ പ്രഭ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ജിയോ ഹോട്‍സ്റ്റാറിലൂടെ ജൂണ്‍ 12 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
OTT Releases this week.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


