
'ദൃശ്യം 3' മുതൽ 'ആശാൻ' വരെ; പുത്തൻ ഒടിടി റിലീസുകൾ
ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം പ്രേക്ഷകർക്ക് കാണാനാകും.

തിയറ്ററുകളിൽ ആഘോഷമാക്കിയ ചിത്രങ്ങളാണ് ഈ വാരം ഒടിടി പ്രേക്ഷകരെ കാത്തിരിക്കുന്നത്. ദൃശ്യം 3 യും അതിരടിയുമുൾപ്പെടെ നിരവധി സിനിമകളാണ് ഈ വാരാന്ത്യം ഒടിടിയിലെത്തുന്നത്. ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.
1ദൃശ്യം 3

Drishyam 3
ഇൻസ്റ്റഗ്രാം
മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തിയ ദൃശ്യം 3 ഒടിടിയിലെത്തിയിരിക്കുകയാണ്. ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം പ്രേക്ഷകർക്ക് കാണാനാകും. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ, മുരളി ഗോപി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
2അതിരടി

Athiradi
ഇൻസ്റ്റഗ്രാം
യുവത്വത്തിന്റെ ഊർജവും ആവേശവും നൊസ്റ്റാൾജിയയും ചില സർപ്രൈസ് ട്വിസ്റ്റുകളോടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ‘അതിരടി’. ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജൂൺ 19 മുതൽ സോണി ലിവിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം കാണാനാകും.
3ആശാൻ

Aashaan
ഇൻസ്റ്റഗ്രാം
ഇന്ദ്രൻസ് പ്രധാനവേഷത്തിലെത്തി ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത ചിത്രമാണ് ആശാൻ. സിനിമാ മോഹിയായ ആശാൻ എന്ന കഥാപാത്രമായി തന്നെയാണ് ഇന്ദ്രൻസ് ചിത്രത്തിലെത്തുന്നത്. സൺ നെക്സ്റ്റിലൂടെ ജൂൺ 19 മുതൽ ചിത്രം കാണാനാകും.
4ഗു

Gu
ഇൻസ്റ്റഗ്രാം
മനു രാധാകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഹൊറർ- ഫാന്റസി ചിത്രമാണ് 2024ൽ തിയറ്ററുകളിലെത്തിയ 'ഗു'. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമിച്ച ചിത്രം രണ്ടു വർഷത്തിനിപ്പുറം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. മനോരമ മാക്സിലൂടെ ജൂൺ 19 മുതൽ ചിത്രം കാണാനാകും.
5കരുതൽ

Karuthal
Special Arrangement
പ്രശാന്ത് മുരളിയെ നായകനാക്കി ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്ത 'കരുതൽ' ഒടിടിയിലെത്തിയിരിക്കുകയാണ്. സാമൂഹിക പ്രസക്തിയുള്ള പ്രമേയത്തെ ഹൃദയസ്പർശിയായ രീതിയിൽ അവതരിപ്പിച്ച ചിത്രം തിയറ്ററുകളിലും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒടിടി പ്ലാറ്റ്ഫോമായ ഫസ്റ്റ് ഷോസിലൂടെ ചിത്രം കാണാനാകും.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
OTT Releases this week.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


