ഔസേപ്പച്ചന്റെ 200ാം സിനിമ, ആശംസകളുമായി മലയാള സിനിമാലോകം, 'എല്ലാം ശരിയാകും' ഗാനം പുറത്ത്
ഔസേപ്പച്ചന് ആശംസകൾ നേർന്നുകൊണ്ട് മമ്മൂട്ടിയാണ് ഗാനം പുറത്തുവിട്ടത്
സിനിമയിൽ ഡബിൾ സെഞ്ച്വറി അടിക്കുന്ന ഔസേപ്പച്ചന് ആശംസകളുമായി മലയാള സിനിമാലോകം. ആസിഫ് അലിയേയും രജീഷ വിജയനേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന എല്ലാം ശരിയാകും സിനിമയാണ് ഔസേപ്പച്ചന്റെ 200മത്തെ സിനിമ. ചിത്രത്തിലെ വിഡിയോ ഗാനം പുറത്തുവന്നു. ഔസേപ്പച്ചന് ആശംസകൾ നേർന്നുകൊണ്ട് മമ്മൂട്ടിയാണ് ഗാനം പുറത്തുവിട്ടത്.
ആശംസകളുമായി മമ്മൂട്ടിയും സിനിമാലോകവും
എല്ലാം ശരിയാകും' എന്ന ചിത്രത്തിലെ പിന്നെന്തേ എന്ന ഗാനം സന്തോഷപൂർവം റീലീസ് ചെയ്യുന്നു.. സംഗീത ജീവിതത്തിൽ 200 ചിത്രങ്ങൾ തികച്ച പ്രിയപ്പെട്ട ഔസേപ്പച്ചന് സ്നേഹാശംസകൾ.- മമ്മൂട്ടി കുറിച്ചു. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഫഹദ് ഫാസിൽ, ലാൽജോസ്, വിനീത് ശ്രീനിവാസൻ, എം ജയചന്ദ്രൻ, വിദ്യാ സാഗർ, സുജാത തുടങ്ങിയ നിരവധി പേരാണ് ആശംസ അറിയിച്ചത്. കുടുംബത്തിനൊപ്പം കേക്ക് മുറിച്ചാണ് ഔസേപ്പച്ചൻ 200ാം സിനിമ ആഘോഷിച്ചത്.
മനോഹരമായ മെലഡി
'പിന്നെന്തേ എന്തേ മുല്ലേ' എന്നുതൊടുങ്ങുന്ന മെലഡിഗാനം ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. പാടിയിരിക്കുന്നത് കെ എസ് ഹരിശങ്കര്‍. ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്‍റണി, ജെയിംസ് ഏലിയ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്‍മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തോമസ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റ് എന്നീ ബാനറുകളില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


