
പാ രഞ്ജിത്തിന്റെ ബോക്സർമാരാവാൻ പാടുപെട്ട് ആര്യയും ടീമും; സാര്‍പട്ടാ പരമ്പരൈ ടീസർ
ബോക്സിങ്ങിന്റെ കഥ പറയുന്ന ചിത്രത്തിൽ കബിലന്‍ എന്ന കഥാപാത്രമായാണ് ആര്യ എത്തുന്നത്
ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'സാര്‍പട്ടാ പരമ്പരൈ'ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ചിത്രത്തിലെ ആര്യയുടെ ലുക്ക് ഇതിനോടകം വൈറലായിരുന്നു. ബോക്സിങ്ങിന്റെ കഥ പറയുന്ന ചിത്രത്തിൽ കബിലന്‍ എന്ന കഥാപാത്രമായാണ് ആര്യ എത്തുന്നത്. സിനിമയുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ടീസറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സിനിമയിലെ കഥാപാത്രമാകാൻ വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ആര്യയെയാണ് വിഡിയോയിൽ കാണുന്നത്. കൂടാതെ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളുടെ മേക്കോവറും ടീസറിൽ കാണിക്കുന്നുണ്ട്. വെമ്പുലി എന്ന കഥാപാത്രമായി ജോണ്‍ കൊക്കന്‍, വെട്രിസെല്‍വനായി കലൈയരസനും, രംഗന്‍ വാത്തിയാരായി പശുപതിയും ചിത്രത്തിലുണ്ട്.
വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്‌സിങ് മത്സരങ്ങളെ മുന്‍നിര്‍ത്തിയാണ് സാര്‍പട്ടാ പരമ്പരൈ. സാര്‍പട്ടാ പരമ്പരയെ പ്രതിനിധീകരിച്ചിരുന്ന ചാമ്പ്യനായിരുന്നു 'നോക്കൗട്ട് കിങ്' എന്നറിയപ്പെട്ടിരുന്ന കാശിമേട് ആറുമുഖം. ആര്യയുടെ കഥാപാത്രം ഈ വ്യക്തിയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് രൂപപ്പെടുത്തിയതാണെന്നും റിപ്പോർട്ട് ഉണ്ട്.
ജി.മുരളി തന്നെയാണ് ഇത്തവണയും പാ രഞ്ജിത്തിന്റെ ഛായാഗ്രാഹകന്‍. സന്തോഷ് നാരായണന്‍ സംഗീത സംവിധാനം. വടചെന്നൈ ജനതയെക്കുറിച്ച് 'പേട്ടൈ' എന്ന നോവലെഴുതിയ തമിഴ്പ്രഭാ ആണ് ഈ സിനിമയുടെ കോ-റൈറ്റര്‍. അട്ടക്കത്തി, മദ്രാസ്, കബാലി, കാല എന്നീ സിനിമകള്‍ക്ക് ശേഷം പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സാര്‍പട്ടാ പരമ്പരൈ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



