
തൃഷ വീട്ടിലിരിക്കട്ടെ, പുറത്തിറങ്ങിയാല്‍ പ്രശ്നമെന്ന് പാര്ഥിപന്; മണ്ടത്തരങ്ങള്‍ പറയരുതെന്ന് നടി; ഒടുവില്‍ മാപ്പ്
നടിയെ അവഹേളിക്കുന്നതാണ് പരാമര്‍ശമെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേരെത്തി

നടന് പാര്‍ഥിപന്റെ പരാമര്‍ശത്തിന് മറുപടിയുമായി നടി തൃഷ. ഒരു അവാര്‍ഡ് വേദിയില്‍ വച്ച് പാര്ഥിപന് തൃഷയെക്കുറിച്ച് നടത്തിയ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു. താരത്തിനെതിരെ നടിയുടെ ആരാധകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് തൃഷ തന്നെ പ്രതികരണവുമായെത്തിയത്. പാര്‍ഥിപന്റെ പേരെടുത്ത് പറയാതെയായിരുന്നു തൃഷയുടെ പ്രതികരണം.
''കുന്ദവൈയോട് വീടിനുള്ളില്‍ ഇരിക്കാന്‍ ആവശ്യപ്പെടുന്നതായിരിക്കും നല്ലത്. അവര്‍ വീടിന് വെളിയില്‍ ഉറങ്ങിയില്ലെങ്കില്‍ നല്ലത്. അത് (വീടിന് വെളിയില്‍ ഇറങ്ങുന്നത്) ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്'' എന്നായിരുന്നു പാര്ഥിപന് പറഞ്ഞത്. തൃഷയുടെ ഫോട്ടോ കാണിച്ചു കൊണ്ട് ഇവരെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അവതാരകർ ചോദിച്ചപ്പോഴായിരുന്നു പാർഥിപന്റെ പരാമർശം. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. തുടര്‍ന്ന് താരത്തെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരെത്തി.
വിജയ്-സംഗീത വിവാഹമോചന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ നടനും തൃഷയും തമ്മില്‍ അടുപ്പത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു നടിയുമായുള്ള വിജയ്യുടെ ബന്ധമാണ് വിവാഹമോചനത്തിന് കാരണമായി സംഗീത ചൂണ്ടിക്കാണിച്ചത്. പിന്നാലെ ഈ നടി തൃഷയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആരംഭിച്ചു. സംഭവം വലിയ വിവാദമായി മാറിയതിന് പിന്നാലെ വിജയ്യും തൃഷയും ഒരുമിച്ചൊരു വേദിയിലെത്തിയിരുന്നു.
നിര്‍മാതാവ് കല്‍പ്പാത്തി എസ് സുരേഷിന്റെ മകന്റെ വിവാഹത്തിനാണ് നടനും തൃഷയും ഒരുമിച്ചെത്തിയത്. ഒരേ വണ്ടിയില്‍ വരികയും പോവുകയും ചെയ്ത ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചത്. ഇതോടെ ഇരുവരും തങ്ങളുടെ ബന്ധം സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പിന്നാലെയാണ് അവാര്‍ഡ് വേദിയിലെ പാര്‍ഥിപന്റെ പരാമര്‍ശം. നടിയെ അവഹേളിക്കുന്നതാണ് നടന്റെ പരാമര്‍ശമെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേരെത്തി. ഇതിനിടെയാണ് തൃഷ പ്രതികരണവുമായെത്തിയത്. പാര്‍ഥിപന്റെ പേരെടുത്ത് പറയാതെയാണ് നടിയുടെ പ്രതികരണം.
''തന്റ സഹായി വഴി ഒരു വ്യക്തി ആവശ്യപ്പെട്ടത് പ്രകാരം അടുത്തിടെ നടന്നൊരു പരിപാടിയില്‍ എന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തിയതെന്ന് അതിന്റെ സംഘാടകര്‍ എന്നോട് പറഞ്ഞു. മൈക്കിലൂടെ സംസാരിച്ചു എന്നതു കൊണ്ട് ഒരു പരാമര്‍ശം ബുദ്ധിപൂര്വ്വമുള്ളതോ രസകരമോ ആവുന്നില്ല. പകരം മണ്ടത്തരം ഉച്ചത്തില്‍ ആക്കുകയേ അത് ചെയ്യുന്നൂള്ളൂ. അസംസ്കൃതമായ വാക്കുകള്‍ ആരെയാണോ ലക്ഷ്യമാക്കുന്നത് എന്നതിനേക്കാള്‍ അത് പറയുന്ന ആളിനെക്കുറിച്ച് തന്നെയാണ് വ്യക്തമാക്കുന്നത്'' എന്നാണ് തൃഷ പറഞ്ഞത്.
പിന്നാലെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് പാര്ഥിപനുമെത്തി. സംഭവിച്ചതില്‍ തെറ്റുപറ്റി, ഖേദിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല എന്നായിരുന്നു പാര്‍ഥിപന്റെ പ്രതികരണം.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Parthipan lands in trouble for his remark on Trisha. Actress fires back.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഓടി വന്ന് അജിത്തിനെ കെട്ടിപിടിച്ച് വിജയ്; തൃഷയെ കണ്ടതും മുഖം തിരിച്ച് ദളപതി, വിഡിയോ വൈറൽ

വിജയിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ തൃഷ; വിജയിയുടെ മാതാപിതാക്കള്‍ക്ക് ഒപ്പം മുന്‍നിരയില്‍- വിഡിയോ


