'രണ്‍വീറിനെ പിന്തുണച്ചോളൂ; ഞാന്‍ എന്തു പിഴച്ചു?, എന്നെ വെറുതെ വിടൂ'; ഉര്‍ഫി ജാവേദ്

'എല്ലാവരും മറന്നുപോകുന്ന കാര്യമുണ്ട്. എന്തിനും ഏതിനും ഒരു ദയയുമില്ലാതെ ട്രോള്‍ ചെയ്യപ്പെടുകയും സ്ലട്ട് ഷെയ്മിങ്ങിന് ഇരയാവുകയും ബലാത്സംഗ ഭീഷണിയും വധഭീഷണിയുമെല്ലാം ലഭിക്കുകയും ചെയ്യാറുള്ള ആളാണ് ഞാന്‍'

ചിത്രം: ഫേയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 9:04 am IST

നഗ്ന ഫോട്ടോഷൂട്ട് വിഷയത്തില്‍ രണ്‍വീര്‍ സിങ്ങിനെ പിന്തുണയ്ക്കാന്‍ തന്നെ വലിച്ചിടേണ്ട കാര്യമില്ലെന്ന് നടിയും മോഡലുമായ ഉര്‍ഫി ജാവേദ്. താന്‍ കടുത്ത സൗബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന ആളാണെന്ന് മറന്നുപോകരുതെന്നും ഉര്‍ഫി കുറിച്ചു. 

നഗ്നഫോട്ടോഷൂട്ടിന്റെ പേരില്‍ ഒരു വിഭാഗം രണ്‍വീര്‍ കപൂറിനെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് താരത്തിനെതിരെ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തു. അതിനു പിന്നാലെ ഉര്‍ഫി ജാവേദിന്റെ ചില ഫോട്ടോഷൂട്ടുകളുമായി രണ്‍വീറിന്റെ ഫോട്ടോഷൂട്ടിനെ താരതമ്യം ചെയ്തുകൊണ്ട് ചിലരെത്തി. ഉര്‍ഫിയുടെ ചിത്രങ്ങള്‍ ആരുടേയും വികാരത്തെ വ്രണപ്പെടുത്തുന്നില്ലേ എന്നായിരുന്നു ഇതില്‍ ചോദിച്ചത്. അതിനു പിന്നാലെയാണ് ഈ ട്രോള്‍ പങ്കുവച്ചുകൊണ്ട് ഉര്‍ഫി ശക്തമായി പ്രതികരിച്ചത്. 

'എന്നെ ഇതിനിടയിലേക്ക് വലിച്ചിടാതെ തന്നെ ആളുകള്‍ക്ക് രണ്‍വീറിനെ പിന്തുണയ്ക്കാനാവും. എല്ലാവരും മറന്നുപോകുന്ന കാര്യമുണ്ട്. എന്തിനും ഏതിനും ഒരു ദയയുമില്ലാതെ ട്രോള്‍ ചെയ്യപ്പെടുകയും സ്ലട്ട് ഷെയ്മിങ്ങിന് ഇരയാവുകയും ബലാത്സംഗ ഭീഷണിയും വധഭീഷണിയുമെല്ലാം ലഭിക്കുകയും ചെയ്യാറുള്ള ആളാണ് ഞാന്‍. ലോകം എന്നോട് നല്ലരീതിയിലാണ് പെരുമാറുന്നത് എന്ന് അഭിനയിക്കുന്നത് എല്ലാവരും അവസാനിപ്പിക്കണം. ട്രോളിനും അലഹേളനത്തിനുമെല്ലാം ഇതിനോടകം കടന്നുപോയി. അതോ എന്‍ജിഒ ഒരു കേസ് കൊടുത്തതില്‍ എന്നോട് തീര്‍ക്കുന്നത് എന്തിനാണ്. ഇതിനെയാണ് ഹിപ്പോക്രസി എന്നു പറയുന്നത്.' - ഉര്‍ഫി കുറിച്ചു.

Story image

ഫാഷൻ പരീക്ഷണങ്ങളിലൂടെ വാർത്തകളിൽ നിറയാറുള്ള താരമാണ് ഉർഫി ജാവേദ്. താരത്തിന്റെ ​ഗ്ലാമറസ് ലുക്കുകൾ പലപ്പോഴും ക്രൂരമായ ട്രോൾ ആക്രമണത്തിന് ഇരയാകാറുണ്ട്. 

പേപ്പർ മാ​ഗസിനു വേണ്ടിയായിരുന്നു താരത്തിന്റെ ന​ഗ്ന ഫോട്ടോഷൂട്ട്. സിനിമാമേഖലയിലുള്ള നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. അതിനിടെ വിമർശനവും കടുത്തു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്യാം മന്‍ഗരം ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ താരത്തിനെതിരെ പരാതിയുമായി രം​ഗത്തെത്തി. തുടർന്ന് ചെമ്പൂര്‍ പൊലീസിലാണ് എഫ്ഐആർ ഇട്ടത്. ചിത്രങ്ങള്‍ സ്ത്രീകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതായി പരാതിയില്‍ പറയുന്നു. ചിത്രങ്ങള്‍ സ്ത്രീകളേയും പുരുഷന്‍മാരേയും ഒരുപോലെ നാണംകെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു. വികാരങ്ങള്‍ വ്രണപ്പെടുത്തിയതിനും സ്ത്രീകളുടെ മാന്യതയെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

News Now