
അല്ലു അർജുൻ ജനങ്ങളെ കബളിപ്പിച്ചു, പ്രോസിക്യൂട്ട് ചെയ്യണം; പൊലീസിൽ പരാതി
അല്ലു അർജുൻ അഭിനയിച്ച പരസ്യം ആളുകളെ വഴിതെറ്റിക്കുന്നു എന്നാണ് പരാതിയിൽ പറയുന്നത്
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് അല്ലു അർജുൻ. പുഷ്പ സിനിമ വൻ വിജയമായതോടെ താരം നോർത്തിന്ത്യൻ ആരാധകരുടേയും ഹൃദയം കവർന്നു. ഇപ്പോൾ താരത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ഒര സാമൂഹിക പ്രവർത്തകൻ. അല്ലു അർജുൻ അഭിനയിച്ച പരസ്യം ആളുകളെ വഴിതെറ്റിക്കുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
കോത്ത ഉപേന്ദർ റെഡ്ഡി എന്ന സാമൂഹ്യ പ്രവർത്തകനാണ് അല്ലു അർജുനെതിരെ പരാതി നൽകിയത്. താരം ഈയിടെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരസ്യത്തിൽ അഭിനയിച്ചിരുന്നു. ഈ പരസ്യമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പരസ്യം ആളുകളെ വഴിതെറ്റിക്കുന്നതാണെന്നും തെറ്റായ വിവരങ്ങളാണ് നൽകിയതെന്നുമാണ് പരാതി. ആമ്പർപേട്ട് പോലീസിലാണ് കോത്ത ഉപേന്ദർ റെഡ്ഡി പരാതി നൽകിയത്.
ജനങ്ങളെ കബളിപ്പിച്ചതിന് അല്ലു അർജുനേയും വിദ്യാഭ്യാസ സ്ഥാപനത്തേയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് കോത്ത ഉപേന്ദർ റെഡ്ഡി ആവശ്യപ്പെട്ടു. ഒരു ഫുഡ് ഡെലിവറി ആപ്പിനുവേണ്ടി പരസ്യം ചെയ്തതിന് അല്ലു അർജുൻ നേരത്തെ തന്നെ അപവാദങ്ങൾ നേരിട്ടിരുന്നു. സർക്കാർ ട്രാൻസിറ്റ് സേവനങ്ങളെ അവഹേളിച്ചുകൊണ്ട് നിർമിച്ച ബൈക്ക് ആപ്പ് പരസ്യത്തിലഭിനയിച്ചതിനും അദ്ദേഹത്തിന് താക്കീത് ലഭിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം



