'അനങ്ങാതെ ഇരുന്നാൽ അല്ലേ നേരെചുവ്വെ കെട്ടാൻ പറ്റൂ...'; ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും വിഡിയോ വൈറൽ

പൂർണിമയുടെ മുടി പിഞ്ഞികെട്ടുന്ന ഇന്ദ്രജിത്തിനെയാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്.

Indrajith, Poornima
Indrajith, Poornimaഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :15 ഫെബ്രുവരി 2026, 11:24 am IST

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ഇന്ദ്രജിത്തും പൂർണിമയും. സിനിമയ്ക്കപ്പുറം വ്യക്തിപരമായ വിശേഷങ്ങളും ഇടയ്ക്കിടെ ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മക്കളുടെ വിശേഷങ്ങളും രസകരമായ റീലുകളുമൊക്കെ പൂർണിമയും പലപ്പോഴായി പങ്കുവയ്ക്കാറുണ്ട്. താരദമ്പതികൾ പങ്കുവയ്ക്കുന്ന രസകരമായ വിഡിയോകൾക്കും ആരാധകരേറെയാണ്.

ഇപ്പോഴിതാ വാലന്റൈൻസ് ദിനത്തിൽ പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വിഡിയോയും അതിന് ഇന്ദ്രജിത് നൽകിയ കമന്റുമാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. പൂർണിമയുടെ മുടി പിഞ്ഞികെട്ടുന്ന ഇന്ദ്രജിത്തിനെയാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്.

'എന്റെ ഹൃദയത്തെ ചുറ്റിപ്പിടിച്ചു... എന്റെ മുടിയും, എപ്പോഴത്തേയും വാലന്റൈൻ'- എന്ന ക്യാപ്ഷനോടെയാണ് പൂർണിമ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 'അനങ്ങാതെ ഇരുന്നാൽ അല്ലെ നേരെചുവ്വെ കെട്ടാൻ പറ്റൂ..'- എന്നാണ് ഇന്ദ്രജിത് വിഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

'അല്ലാതെ താങ്കൾക്ക് ഇതിനെ പറ്റി വല്ല്യ ധാരണ ഇല്ലാത്തത് കൊണ്ട് അല്ല അല്ലേ', 'ഇത് ഇങ്ങനെ ഒന്നും അല്ല ഡാ', 'എന്നാലും ചേട്ടൻ എങ്ങനെയാ കെട്ടിയ ബാൻഡ് തിരിച്ച് ഊരി എടുത്തത്, ഇനി ആ കെട്ട് അഴിക്കാൻ മക്കളെയും അമ്മയെയും ഒക്കെ വിളിക്കേണ്ടി വരും', 'അറിയാൻ വയ്യ എന്ന് സമ്മതിക്കരുത് മിസ്റ്റർ'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

അതേസമയം ബൾട്ടിയാണ് പൂർണിമയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ബൾട്ടിയിലെ പൂർണിമയുടെ കഥാപാത്രത്തിന് ഏറെ പ്രശംസയും ലഭിച്ചിരുന്നു. ധീരം ആണ് ഇന്ദ്രജിത്തിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

News Now

Summary

Cinema News: Poornima Indrajith share a cute video goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates