പ്രഭാസും കൃതി സനണും പ്രണയത്തിൽ? സൂചന നൽകി വരുൺ ധവാൻ; വിഡിയോ വൈറൽ
'ഭേഡിയ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള ടെലിവിഷൻ ഷോയിൽ വച്ചായിരുന്നു കൃതിയുടേയും പ്രഭാസിന്റേയും പ്രണയത്തെക്കുറിച്ച് സൂചനകൾ നൽകിയത്.

തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസും ബോളിവുഡ് സുന്ദരി കൃതി സനണും പ്രണയത്തിലെന്ന് റിപ്പോർട്ടുകൾ. നടൻ വരുൺ ധവാനാണ് ഇരുവരുടേയും പ്രണയത്തെക്കുറിച്ച് സൂചനകൾ നൽകിയത്. ഏറ്റവും പുതിയ ചിത്രമായ 'ഭേഡിയ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള ടെലിവിഷൻ ഷോയിൽ വച്ചായിരുന്നു കൃതിയുടേയും പ്രഭാസിന്റേയും പ്രണയത്തെക്കുറിച്ച് സൂചനകൾ നൽകിയത്.
കൃതിയുടെ പേര് മറ്റൊരാളുടെ ഹൃദയത്തിൽ
സിനിമ പ്രമോഷന്റെ ഭാഗമായി വരുണും കൃതിയും ടെലിവിഷൻ ഷോ ആയ ജലക് ദിഖലാജയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഷോയിലെ ഒരു സെഗ്മെന്റിൽ വച്ചായിരുന്നു വെളിപ്പെടുത്തൽ. ലിസ്റ്റിൽ കൃതിയുടെ പേരില്ലാത്തത് എന്തുകൊണ്ടാണെന്ന് കരൺ ജോഹർ ചോദിച്ചു. കൃതിയുടെ പേര് മറ്റൊരാളുടെ ഹൃദയത്തിലായതുകൊണ്ടാണ് പേര് ഇല്ലാത്തതെന്നായിരുന്നു വരുൺ പറഞ്ഞത്. ആ വ്യക്തി മുംബൈയിൽ ഇല്ലെന്നും ദീപിക പദുക്കോണിനോടൊപ്പം ചിത്രീകരണത്തിലാണെന്നും വരുൺ പറയുന്നു. ചിരിയോടെയാണ് കൃതി കേട്ടിരുന്നത്.
Whaaaaaaattt ...... Joo meyy soch raha hoo, voo aap log bii?!. #KritiSanon #Prabhas !! #ProjectK pic.twitter.com/F3s91EyFwe
â Jai KiranAdipurush (@Kiran2Jai) November 27, 2022
ദീപിക പദുക്കോണിനൊപ്പമുള്ള പുതിയ സിനിമയായ പ്രൊജക്റ്റ് കെയുടെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോൾ പ്രഭാസ്. നേരത്തെ ഒരു അഭിമുഖത്തിന് ഇടയിലും വരുൺ കൃതിയെക്കുറിച്ച് പറഞ്ഞിരുന്നു. കൃതി തന്റെ പ്രണയത്തെ കണ്ടെത്തി എന്നാണ് വരുൺ പറഞ്ഞത്. കൂടാതെ കൃതിക്കൊപ്പം പ്രഭാസ് നന്നായി ചേരുമെന്നും വരുൺ പറയുന്നുണ്ട്.
North Vadina Chudu Tammudu #Prabhas pic.twitter.com/Zalmr9ig2L
â Prashanth Neel (@Vikram_Rebelism) November 25, 2022
ആദിപുരുഷിൽ വിരിഞ്ഞ പ്രണയം
പുതിയ ചിത്രം ആദിപുരുഷിൽ പ്രഭാസും കൃതി സനണും ഒന്നിച്ചാണ് അഭിനയിക്കുന്നത്. ഷൂട്ടിങ്ങിന് ഇടയിലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് റിപ്പോർട്ടുകൾ. രാമായണത്തെ ആശ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ രാമന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. സീതയായാണ് കൃതി വേഷമിടുന്നത്. ഓം റൗത്ത് സംവിധാനം ചെയ്യുന്ന ചിത്രം 2023ലാണ് ചിത്രം റിലീസ് ചെയ്യുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


