വന്‍ അബദ്ധം; പ്രഭാസിന്റെ 'കല്‍ക്കി' ബുക്ക് ചെയ്തവര്‍ക്ക് കിട്ടിയത് രാജശേഖറിന്റെ 'കല്‍ക്കി'; അഞ്ച് വര്‍ഷം മുന്‍പത്തെ ചിത്രം ഹൗസ് ഫുള്‍

ചിത്രത്തിന്റെ പ്രീ ബുക്കിങ് ആരംഭിച്ചതോടെ ആരാധകര്‍ ഒന്നടങ്കം ആവേശത്തിലാണ്

prabhas kalki
പ്രഭാസിന്റെ 'കല്‍ക്കി' ബുക്ക് ചെയ്തവര്‍ക്ക് കിട്ടിയത് രാജശേഖറിന്റെ 'കല്‍ക്കി'
Edited by :Manju
Last Updated :24 ജൂൺ 2024, 5:58 pm IST

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനായി എത്തുന്ന കല്‍ക്കി 2898 എഡി. ചിത്രത്തിന്റെ പ്രീ ബുക്കിങ് ആരംഭിച്ചതോടെ ആരാധകര്‍ ഒന്നടങ്കം ആവേശത്തിലാണ്. രണ്ട് ലക്ഷത്തിലധികം ടിക്കറ്റാണ് ഇതിനോടകം വിറ്റുപോയത്. ആവേശത്തില്‍ കല്‍ക്കിക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ആരാധകര്‍ക്ക് പറ്റിയ അബദ്ധമാണ് സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്.

പ്രഭാസിന്റെ കല്‍ക്കിക്കു പകരം ചിലര്‍ക്ക് കിട്ടിയത് അഞ്ച് വര്‍ഷം മുന്‍പ് റിലീസ് ചെയ്ത മറ്റൊരു കല്‍ക്കിയുടെ ടിക്കറ്റാണ്. ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് അബദ്ധം പിണഞ്ഞത്. അതോടെ 2019ല്‍ റിലീസായ ചിത്രത്തിന്റെ ചില ഷോകള്‍ ഹൗസ്ഫുള്‍ ആവുകയായിരുന്നു. പിന്നാലെ നിരവധി ആരാധകരാണ് തങ്ങള്‍ക്ക് കിട്ടിയ കല്‍ക്കി ടിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവം വൈറലായതോടെ 2019 കല്‍ക്കിയിലെ നായകനായ രാജശേഖര്‍ രംഗത്തെത്തി. ഇതുമായി തനിക്ക് ബന്ധമില്ലെന്നാണ് തമാശരൂപേണ അദ്ദേഹം എക്‌സില്‍ കുറിച്ചത്. പിന്നാലെ പ്രഭാസ്, നാഗാശ്വിന്‍, അശ്വിനിദത്ത്, വൈജയന്തി ഫിലിംസ് എന്നിവര്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു. അതേസമയം ഇതു സാങ്കേതിക തകരാര്‍ മൂലം ഉണ്ടായതാണെന്നും കല്‍ക്കിയുടെ ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവര്‍ക്കും പുതിയ ചിത്രമായ കല്‍ക്കി 2898 എഡിയുടെ ടിക്കറ്റ് നല്‍കുമെന്നും ബുക്ക്‌മൈഷോ എക്‌സില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now