1000 കോടിയില്‍ പ്രഭാസിന്റെ 'കല്‍ക്കി': രണ്ടാം ആഴ്ചയില്‍ മിന്നും നേട്ടം

1000 കോടി ക്ലബ്ബില്‍ ഇടംനേടുന്ന ഏഴാമത്തെ ചിത്രമായിരിക്കുകയാണ് കല്‍ക്കി

kalki
1000 കോടിയില്‍ കല്‍ക്കിഫെയ്സ്ബുക്ക്
Edited by :Manju
Last Updated :13 ജൂലൈ 2024, 3:40 pm IST

ബോക്‌സ് ഓഫിസില്‍ പ്രഭാസ് ചിത്രം കല്‍ക്കി 2898 എഡിയുടെ തേരോട്ടം. 1000 കോടി എന്ന മാന്ത്രിക സംഖ്യ കടന്നിരിക്കുകയാണ് ചിത്രം. ആഗോള ബോക്‌സ് ഓഫിസില്‍ നിന്നാണ് ചിത്രം 1000 കോടി ക്ലബ്ബില്‍ ഇടംനേടിയത്. 1000 കോടി ക്ലബ്ബില്‍ ഇടംനേടുന്ന ഏഴാമത്തെ ചിത്രമായിരിക്കുകയാണ് കല്‍ക്കി.

ചിത്രത്തിന്റെ നിര്‍മാതാക്കളായ വൈജയന്തി മൂവീസ് തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. പ്രഭാസിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് പ്രേക്ഷകരോട് നന്ദി കുറിച്ചത്. ഈ നേട്ടം കുറിക്കുന്ന മൂന്നാമത്തെ തെലുങ്ക് ചിത്രം കൂടിയാണ് കൽക്കി.

റിലീസ് ചെയ്ത് രണ്ടാം ആഴ്ചയിലാണ് ചിത്രത്തിന്റെ മിന്നും നേട്ടം. ഇതിനു മുന്‍പ് ദംഗല്‍, ബാഹുബലി 2, ആര്‍ആര്‍ആര്‍, കെജിഎഫ് 2, ജവാന്‍, പത്താന്‍ എന്നിവയാണ് 1000 കോടി നേടിയ മറ്റ് ചിത്രങ്ങള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ മിത്തോളജിക്കല്‍ ചിത്രത്തില്‍ ബോളിവുഡിലേയും ഹോളിവുഡിലേയും വന്‍ താരനിരയാണ് ഒന്നിച്ചത്. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍ അന്ന ബെന്‍, ശോഭന തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now