'നുള്ളിയും ഇടിച്ചുമൊക്കെ ഞങ്ങള്‍ തമ്മിലുള്ള ബോണ്ട് സെറ്റാക്കി, കംഫര്‍ട്ടാക്കിയത് മമിത'; പ്രദീപ് രം​ഗനാഥൻ

ചിത്രത്തില്‍ എന്നെ ഏറ്റവും കംഫര്‍ട്ടാക്കിയത് മമിതയായിരുന്നു.

Mamitha, Pradeep Ranganathan
Mamitha, Pradeep Ranganathanവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :16 ഒക്ടോബർ 2025, 5:11 pm IST

പ്രദീപ് രം​ഗനാഥനും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഡ്യൂഡ്. വെള്ളിയാഴ്ച റിലീസിനെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി അണിയറപ്രവർത്തകർ കേരളത്തിലുമെത്തിയിരുന്നു. 'ലവ് ടുഡേ', 'ഡ്രാഗണ്‍' എന്നീ ഹിറ്റ് സിനിമകളിലൂടെ തമിഴിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനാണ് പ്രദീപ് രംഗനാഥൻ. 'ചിത്രത്തില്‍ എന്നെ ഏറ്റവും കംഫര്‍ട്ടാക്കിയത് മമിതയായിരുന്നു.

സിനിമയിലെ ഞങ്ങളുടെ കഥാപാത്രങ്ങള്‍ അത്തരത്തിലുള്ളതായിരുന്നു. എന്നെ പിച്ചിയും നുള്ളിയും ഇടിച്ചുമൊക്കെ ഞങ്ങള്‍ തമ്മിലുള്ള ബോണ്ട് സെറ്റാക്കിയത് മമിതയാണ്. വളരെ പോസിറ്റീവ് വൈബുള്ള, എനര്‍ജിയുള്ള താരമാണ് മമിത', -പ്രദീപ് പറഞ്ഞു. 'ലവ് ടുഡേ യൂത്ത് സെന്‍ട്രിക് സിനിമയായിരുന്നു. ആദ്യം യൂത്തും ഒരാഴ്ചയ്ക്ക് ശേഷം ഫാമിലിയും ഏറ്റെടുത്തു.

'ഡ്രാഗണ്‍' വിദ്യാഭ്യാസത്തെക്കുറിച്ച് പറഞ്ഞ സിനിമയായിരുന്നു. ഇമോഷന്‍സും ഉണ്ടായിരുന്നു. എന്നാല്‍ 'ഡ്യൂഡ്' പക്കാ ഫാമിലി എന്റര്‍ടെയ്‌നറാണ്. ഓരോ ഫാമിലിക്കുള്ളിലുള്ള റിലേഷന്‍ഷിപ്പാണ് വിഷയം', പ്രദീപ് കൂട്ടിച്ചേര്‍ത്തു. കീര്‍ത്തീശ്വരന്‍ എഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് കേരള ഡിസ്ട്രിബ്യൂഷന്‍. ആര്‍ ശരത് കുമാര്‍, നേഹ ഷെട്ടി, ഹൃദു ഹരൂണ്‍, സത്യ, രോഹിണി, ദ്രാവിഡ് സെല്‍വം, ഐശ്വര്യ ശര്‍മ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിങ് ഭരത് വിക്രമനുമാണ്.

News Now

Summary

Cinema News: Actor Pradeep Ranganathan talks about Mamitha Baiju.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates