
'ഉത്തരവാദിത്വമുള്ള ഭരണം', പിണറായി സർക്കാരിനെ പ്രശംസിച്ച് പ്രകാശ് രാജ്
എല്ലാവർക്കും ഭക്ഷ്യ കിറ്റ് നൽകുന്നതിനൊപ്പം ജനകീയ ഹോട്ടലുകളിലൂടെയും കമ്യൂണിറ്റി കിച്ചനിലൂടെയും എല്ലാവർക്കും ഭക്ഷണം എത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു
കേരളത്തിൽ ലോക്ക്ഡൗൺ നിലവിൽ വന്നതോടെ ക്ഷേമപ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് സർക്കാർ. എല്ലാവർക്കും ഭക്ഷ്യ കിറ്റ് നൽകുന്നതിനൊപ്പം ജനകീയ ഹോട്ടലുകളിലൂടെയും കമ്യൂണിറ്റി കിച്ചനിലൂടെയും എല്ലാവർക്കും ഭക്ഷണം എത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഇപ്പോൾ കേരള സർക്കാരിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്.
ഉത്തരവാദിത്വമുള്ള ഭരണമാണെന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. ‘ഉത്തരവാദിത്വമുള്ള ഭരണം. ഒരു പാട് പേര്‍ക്ക് നിങ്ങള്‍ പ്രചോദനമാകട്ടെ’ പിണറായി വിജയന്റെ ട്വീറ്റ് ഷെയർ ചെയ്തുകൊണ്ട് പ്രകാശ് രാജ് കുറിച്ചു.
‘ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ആഹാരം എത്തിക്കാന്‍ വേണ്ടുന്ന നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പറയുന്നതാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്. ആഹാരം വീട്ടിലെത്തിച്ച് നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും. ജനകീയ ഹോട്ടലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം ആരംഭിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഇത് ആദ്യമായിട്ടല്ല പ്രകാശ് രാജ് കേരള സർക്കാരിനേയും പിണറായി വിജയനേയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. നേരത്തെ തുടർഭരണം ലഭിച്ചപ്പോഴും പ്രശംസയുമായി അദ്ദേഹം എത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



