പ്രണവ് മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ
കലാരംഗത്തെ പ്രതിഭകള്‍ക്കും നിക്ഷേപകര്‍ക്കും ഡോക്ടര്‍മാര്‍ക്കും പഠന മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഉള്‍പ്പെടെ വിവിധ മേഖലയില്‍ ശ്രദ്ധേയരായവര്‍ക്കാണ് യുഎഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്

നടന് പ്രണവ് മോഹന്‍ലാലിന് യുഎഇയുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസ ലഭിച്ചു. അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സര്‍ക്കാര്‍കാര്യ മേധാവി ബദ്രേയ്യ അല്‍ മസൗറി പ്രണവിന് ഗോള്‍ഡന്‍ വിസ കൈമാറി.
മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായ സാലേ അല്‍ അഹ്മദി, ഹെസ്സ അല്‍ ഹമ്മാദി, ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
നേരത്തേ, മമ്മൂട്ടി, മോഹന്‍ലാല്‍,പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന് രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്, സംവിധായകന് സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.
കലാരംഗത്തെ പ്രതിഭകള്‍ക്കും നിക്ഷേപകര്‍ക്കും ഡോക്ടര്‍മാര്‍ക്കും പഠന മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഉള്‍പ്പെടെ വിവിധ മേഖലയില്‍ ശ്രദ്ധേയരായവര്‍ക്കാണ് യുഎഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


