
പൃഥ്വിരാജിന്റെ ഭ്രമവും ഒടിടി റിലീസിന്? എത്തുക ആമസോൺ പ്രൈമിൽ
ലെറ്റ്സ് ഒടിടി ഗ്ലോബല്‍' ആണ് ഭ്രമം ഒരു ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്ന വിവരം പങ്കുവെച്ചത്
കോൾഡ് കേസിനും കുരുതിക്കും പിന്നാലെ പൃഥ്വിരാജിന്റെ മറ്റൊരു ചിത്രം കൂടി ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഭ്രമമാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്. ഒടിടി വിവരങ്ങള്‍ നല്‍കുന്ന 'ലെറ്റ്സ് ഒടിടി ഗ്ലോബല്‍' ആണ് ഭ്രമം ഒരു ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്ന വിവരം പങ്കുവെച്ചത്. ആമസോണ്‍ പ്രൈമിലൂടെയാവും ചിത്രം എത്തുക എന്നാണ് വിവരം.
ബോളിവുഡിൽ മികച്ച വിജയം നേടിയ ആയുഷ്മാൻ ഖുറാനയുടെ 'അന്ധാധുനി'ന്‍റെ റീമേക്ക് ആണ് ഭ്രമം. റാഷി ഖന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രവി കെ ചന്ദ്രന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം എ പി ഇന്‍റര്‍നാഷണല്‍ ആണ് നിര്‍മിച്ചിരിക്കുന്നത്.
Prithviraj - Mamta Mohandass - Raashi Khanna starrer #Bhramam - the official Andhadhun Malayalam remake is going to Amazon Prime for a Direct OTT release. pic.twitter.com/0oO8pPWoW9
â LetsOTT GLOBAL (@LetsOTT) September 4, 2021
ശ്രീറാം രാഘവന്‍റെ സംവിധാനത്തില്‍ 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്‍റെ മലയാളം റീമേക്കിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ശരത് ബാലന്‍ ആണ്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം ജേക്സ് ബിജോയ്. മംമ്ത മോഹന്‍ദാസ്, സുരഭി ലക്ഷ്‍മി, അനന്യ, ശങ്കര്‍, സുധീര്‍ കരമന എന്നിങ്ങനെയാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


