
പ്രിയപ്പെട്ട രാജുവിന്..., പൃഥ്വിരാജിന് പിറന്നാള്‍ ആശംസ അറിയിച്ച് മോഹന്‍ലാല്‍
ലഡാക്കില്‍ ചിത്രീകരിക്കുന്ന എമ്പുരാന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് പൃഥ്വിരാജ്.

മലയാളത്തിന്റെ പ്രിയനടന്‍ പൃഥ്വിരാജിന് എക്‌സില്‍ പിറന്നാള്‍ ആശംസ അറിയിച്ച് മോഹന്‍ലാല്‍. പ്രിയപ്പെട്ട രാജുവിന് പിറന്നാള്‍ ആശംസകള്‍ നേരുന്നു. വ്യക്തിപരമായ വളര്‍ച്ചയും വിജയവും ഉള്ള ഒരു വര്‍ഷമാകട്ടെ അടുത്തതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ആശംസയറിയിച്ചതിന് തിരിച്ച് നന്ദി പറഞ്ഞുകൊണ്ട് പൃഥ്വിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
Thank you Cheta! @Mohanlal https://t.co/SRwsOq1C2K
â Prithviraj Sukumaran (@PrithviOfficial) October 16, 2023
ഇന്ന് 41 വയസ്സ് തികയുന്ന നടന്‍ ലഡാക്കിലാണ് ഇത്തവണത്തെ പിറന്നാള്‍ ആഘോഷിക്കുന്നത്. ലഡാക്കില്‍ ചിത്രീകരിക്കുന്ന എമ്പുരാന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് പൃഥ്വിരാജ്. ലോക്കേഷന്‍ അംഗങ്ങളും മറ്റുള്ളവരും പിറന്നാള്‍ ആശംസ അറിയിക്കുന്ന വിഡിയോയും ഇതിനോടൊപ്പം മോഹന്‍ലാല്‍ ഷെയര്‍ ചെയ്തിട്ടുണ്ട്
Happy Birthday, dearest Raju! Hereâs to another year of amazing projects, great success, and personal growth! Keep doing what you love. God bless.@PrithviOfficial https://t.co/8Sr4YUdf2I
â Mohanlal (@Mohanlal) October 16, 2023
മൂന്ന് മാസത്തെ വിശ്രമത്തിന് ശേഷം ഈ ജന്മദിനത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം സെറ്റില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതാണെന്നും പൃഥ്വി പറഞ്ഞു. ജന്മദിനത്തില്‍ കൂടെയുണ്ടാവുക എന്നതായിരിക്കും ഭാര്യ ആഗ്രഹിക്കുക. എന്നാല്‍ മകള്‍ ജനിച്ചതു മുതല്‍ എന്റെ പിറന്നാളിന് എവിടെയെങ്കിലും കുടുംബവുമൊത്ത് യാത്ര പോകാറാണ് പതിവ്. ഇത്തവണ പരിക്കിന് ശേഷം ഞാന്‍ എനിക്ക് തന്നെ നല്‍കാന്‍ ആഗ്രഹിച്ച സമ്മാനം സെറ്റില്‍ തിരിച്ചെത്തുക എന്നതാണ്. അത് ഭാര്യ സമ്മതിക്കുകയും ചെയ്തുവെന്നും പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്. ചിത്രത്തിന്റെ ആദ്യഭാഗമായ ലൂസിഫര്‍ നിര്‍മിച്ചതും ആശിര്‍വാദ് ആയിരുന്നു. കഥയും തിരക്കഥയും ആശിര്‍വാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. സുരേഷ് ബാലാജിയും ജോര്‍ജിപയനും ചേര്‍ന്നുള്ള വൈഡ് ആംഗിള്‍ ക്രിയേഷന്‍സാകും ലൈന്‍ പ്രൊഡക്ഷന്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



