മരക്കാറിനു മുമ്പ് ‘ഹംഗാമ 2‘, റിലീസ് ഒടിടിയിൽ
എട്ട് വർഷത്തിനു ശേഷം പ്രിയദർശന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവാണ് ചിത്രം
ഹംഗാമ 2 ജൂലൈ 23ന് ഡിസ്നി ഹോട്ട്‌സ്റ്റാറിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. എട്ട് വർഷത്തിനു ശേഷം പ്രിയദർശന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവാണ് ചിത്രം. സിനിമ 30 കോടി രൂപയ്ക്കാണ് ഹോട്ട്‌സ്റ്റാർ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പരേഷ് റാവൽ, ശിൽപ ഷെട്ടി, മീസാൻ ജാഫ്രി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിഥിതാരമായി അക്ഷയ് ഖന്നയും എത്തുന്നുണ്ട്. 1984ൽ പ്രിയദർശൻ മലയാളത്തിൽ ഒരുക്കിയ പൂച്ചക്കൊരു മൂക്കൂത്തിയുടെ റീമേക്കായിരുന്നു 2003ൽ പുറത്തിറങ്ങിയ ഹംഗാമ. രണ്ടാം ഭാഗത്തിലും ആദ്യ ചിത്രത്തിലേപ്പോലെ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും ഒക്കെയാണ് വിഷയമെന്നും പക്ഷേ കഥ വ്യത്യസ്തമാണെന്നും പ്രിയദർശൻ നേരത്തെ പറഞ്ഞിരുന്നു.
പ്രിയദർശൻ- മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തിയറ്റർ റിലീസ് പ്രഖ്യാപിച്ചിരിക്കെയാണ് സംവിധായകന്റെ മറ്റൊരു ചിത്രം ഒടിടിയിൽ എത്തുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹം
Cannot wait to see our favourites back on screen, and it's going to be double the hungama with this iconic cast Are you ready for a laughter riot?
â Disney+ Hotstar (@DisneyPlusHS) June 30, 2021
Trailer drops tomorrow, Tayyar raho re baba pic.twitter.com/Cb6pP3NmvB
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

