
അച്ഛന് പാടുന്നതിനിടെ സ്റ്റേജിലേക്ക് നടന്നു കയറി മാള്‍ട്ടി, കയ്യടിച്ച് ആരാധകര്‍; വൈറലായി വിഡിയോ
അച്ഛന് നിക് ജൊനാസിന്റെ മ്യൂസിക് പ്രോഗ്രാം കാണാനെത്തിയ മാള്‍ട്ടിയുടെ ക്യൂട്ട് വിഡിയോ ആണ് ആരാധകരുടെ മനം കവരുന്നത്

ഇന്ത്യന്‍ സിനിമാപ്രേമികളുടെ ഇഷ്ട നായികയാണ് പ്രിയങ്ക ചോപ്ര. ഗായകനും നടനുമായ നിക്ക് ജൊനാസിനെയാണ് താരം വിവാഹം ചെയ്തത്. ഇരുവര്‍ക്കും മാള്‍ട്ടി മറി ചോപ്ര ജൊനാസ് എന്ന മകളുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മാള്‍ട്ടിയുടെ ഒരു വിഡിയോ ആണ്. അച്ഛന് നിക് ജൊനാസിന്റെ മ്യൂസിക് പ്രോഗ്രാം കാണാനെത്തിയ മാള്‍ട്ടിയുടെ ക്യൂട്ട് വിഡിയോ ആണ് ആരാധകരുടെ മനം കവരുന്നത്.
നിക്ക് ജൊനാസും സഹോദരന്മാരും ഒന്നിച്ചുള്ള ജൊനാസ് ബ്രദേഴ്സിന്റെ മ്യൂസിക് പ്രോഗ്രാം നാഷ്വില്ലെയില്‍ നടന്നിരുന്നു. അച്ഛന്റെ പെര്‍ഫോര്‍മന്‍സ് കാണാനായാണ് അമ്മ പ്രിയങ്ക ചോപ്രയ്ക്കൊപ്പം മാള്‍ട്ടി എത്തിയത്. സ്റ്റേജിനോട് ചേര്‍ന്ന് അമ്മയ്ക്കൊപ്പമാണ് മാള്‍ട്ടി നിന്നിരുന്നത്. പാട്ടുപാടിക്കൊണ്ട് മകളെ കളിപ്പിക്കാനായി മകളുടെ അടുത്തേക്ക് നിക്ക് ജൊനാസ് എത്തി. അച്ഛന് പിന്നാലെ താരപുത്രി സ്റ്റേജിലേക്ക് നടന്നു കയറുകയായിരുന്നു. മാള്‍ട്ടിയുടെ സ്റ്റേജിലേക്കുള്ള വരവ് ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
വെളുത്ത ഡ്രസ് ധരിച്ച്, ചെവിയില്‍ നോയ്സ് കാന്‍സലിങ് ഹെഡ് ഫോണ്‍ വെച്ചാണ് മള്‍ട്ടി പരിപാടിക്ക് എത്തിയത്. നിക്കും സഹോദരന്മാരും സ്റ്റേജില്‍ പാട്ടുപാടുമ്പോള്‍ മാള്‍ട്ടി കയ്യടിക്കുന്നതും വിഡിയോയില്‍ കാണാം. എന്തായാലും ആരാധകരുടെ മനം കവരുകയാണ് മാള്‍ട്ടിയുടെ വിഡിയോ.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



