ബംഗാളില്‍ വെബ് സീരീസിന്റെ ഷൂട്ടിങിനിടെ താരങ്ങളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു

പ്രിയങ്ക സര്‍ക്കാര്‍/ഇന്‍സ്റ്റഗ്രാം
Last Updated :20 January 2024, 8:52 am IST

News Now

കൊല്‍ക്കത്ത: ബംഗാളില്‍ വെബ് സീരീസിന്റെ ഷൂട്ടിങിനിടെ താരങ്ങളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. നടി പ്രിയങ്ക സര്‍ക്കാരിനും നടന്‍ അര്‍ജുന്‍ ചക്രബര്‍ത്തിക്കും സാരമായ പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം.

കൊല്‍ക്കത്തയില്‍ ഇക്കോ പാര്‍ട്ട് ഏരിയയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഷൂട്ടിങ് നടക്കുന്നിടത്തേക്കുള്ള വഴി അടച്ചിരുന്നെങ്കിലും ഇത് ഇടിച്ചു തെറിപ്പിച്ച് ബൈക്ക് യാത്രികന്‍ എത്തുകയായിരുന്നു. ഷൂട്ടില്‍ ആയിരുന്ന താരങ്ങളെ ബൈക്ക് ഇടിച്ചു വീഴ്ത്തി. ബൈക്ക് യാത്രികന്‍ കടന്നുകളഞ്ഞതായും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

തെറിച്ചു വീണ പ്രിയങ്ക സര്‍ക്കാരിനു സാരമായ പരിക്കുണ്ട്. കാലിനും ഇടുപ്പിനും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുരടെ നിഗമനം. അര്‍ജുന്‍ ചക്രവര്‍ത്തി നിസ്സാര പരിക്കുകളോടെ ആശുപത്രി വിട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates