
മൂക്കുത്തി അമ്മനാകാൻ നയനില്ല, പകരമെത്തുക ഈ നടി
2020 ൽ ആണ് മൂക്കുത്തി അമ്മൻ പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

ആർജെ ബാലാജി സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു മൂക്കുത്തി അമ്മൻ. ചിത്രം പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണമാണ് നേടിയത്. ഫാന്റസി കോമഡിയായെത്തിയ ചിത്രം ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. മൂക്കുത്തി അമ്മൻ എന്ന ടൈറ്റിൽ കഥാപാത്രമായി നയൻതാരയാണ് ചിത്രത്തിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ രണ്ടാം ഭാഗത്തിൽ നയൻതാരയ്ക്ക് പകരം തൃഷ ആയിരിക്കും മൂക്കുത്തി അമ്മനാവുക എന്നാണ് പുറത്തു വരുന്ന വിവരം. 2020 ൽ ആണ് മൂക്കുത്തി അമ്മൻ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഉർവശി, സ്മൃതി വെങ്കട്ട്, മധു മൈലാങ്കോടി, അഭിനയ, മൗലി, അജയ് ഘോഷ്, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആർജെ ബാലാജിക്കൊപ്പം എൻജെ ശരവണനാണ് ചിത്രം സംവിധാനം ചെയ്തത്. മൂക്കുത്തി അമ്മൻ 2 വിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം. വളരെ കഷ്ടപ്പെട്ട് ജീവിതം നയിക്കുന്ന യുവാവിന് മുൻപിൽ അവരുടെ കുടുംബ ദേവതയായ മൂക്കുത്തി അമ്മൻ പ്രത്യക്ഷപ്പെടുന്നതും പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത



