
ഐപിഎല്‍ കാണാന്‍ പരിണിതി ചോപ്രയും രാഘവും സ്റ്റേഡിയത്തില്‍; പ്രണയജോഡികളെ കണ്ട് ആവേശംകൊണ്ട് ആരാധകർ, വിഡിയോ
ഇപ്പോള്‍ ഐപിഎല്‍ മത്സരം കാണാന്‍ എത്തിയ പ്രണയജോഡികളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്

മൊഹാലി; ബോളിവുഡില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് നടി പരിണിതി ചോപ്രയുടേയും എഎപി രാജ്യസഭാ എംപി രാഘവ് ഛദ്ദയുടേയും വിവാഹ വാര്‍ത്തകളാണ്. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമാണ് വാര്‍ത്തകള്‍. ഇതിനോടകം പല പൊതുവേദികളിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇപ്പോള്‍ ഐപിഎല്‍ മത്സരം കാണാന്‍ എത്തിയ പ്രണയജോഡികളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ഇന്നലെ നടന്ന പഞ്ചാബ് കിങ്സ്- മുംബൈ ഇന്ത്യന്‍സ് മത്സരം കാണാനാണ് പരിണിതിയും രാഘവും മൊഹാലി സ്റ്റേഡിയത്തില്‍ എത്തിയത്. താരത്തെ അപ്രതീക്ഷിതമായി കണ്ട ആരാധകര്‍ ആവേശം കൊള്ളുന്നതാണ് വിഡിയോയില്‍ ഉള്ളത്. ആരാധകരെ ചിരിച്ചുകൊണ്ട് അഭിവാദ്യം ചെയ്യുന്ന പരിണിതിയേയും വിഡിയോയില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ.
ഡീപ് നെക്കിലുള്ള ബ്ലാക്ക് ഡ്രസ് ആണ് പരിണിതി ധരിച്ചിരുന്നത്. ബ്ലൂ ഷര്‍ട്ട് അണിഞ്ഞ് സിംപിള്‍ ലുക്കിലാണ് രാഘവ് എത്തിയത്. ഇത് ആദ്യമായല്ല ഇരുവരും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. വിവാഹനിശ്ചയം കഴിഞ്ഞതായും ഒക്ടോബറില്‍ വിവാഹമുണ്ടാകുമെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത


