
'സമയം പറഞ്ഞാൽ മതി എത്താം എന്ന് ടൊവിനോ; ചലച്ചിത്ര മേളകൾക്ക് അയക്കണമെന്ന് പറഞ്ഞതും അദ്ദേഹം തന്നെ'
അന്നു മുതൽ സിനിമയ്ക്ക് കിട്ടിയ വലിയ പിന്തുണകളിലൊന്ന് ടൊവിനോയുടേതായിരുന്നു.

വലിയ ബഹളങ്ങളൊന്നുമില്ലാതെ എത്തി സിനിമാ പ്രേക്ഷകരുടെ മനം കവർന്ന ചിത്രമാണ് 'പെണ്ണും പൊറാട്ടും'. നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് 'പെണ്ണും പൊറാട്ടും'. നൂറോളം പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിൽ ശബ്ദ സാന്നിധ്യമായി നടൻ ടൊവിനോ തോമസും എത്തിയിരുന്നു.
സുട്ടു എന്ന നായയുടെ ശബ്ദ സാന്നിധ്യമായാണ് ടൊവിനോ ചിത്രത്തിന്റെ ഭാഗമായത്. ഇപ്പോഴിതാ സുട്ടുവിന് ശബ്ദം നൽകാൻ ടൊവിനോയെ തിരഞ്ഞെടുത്തതിന്റെ കാരണം പറയുകയാണ് രാജേഷ് മാധവൻ. മനോരമ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാജേഷ് മാധവൻ.
"കേൾക്കുന്നവർക്ക് വല്ലാത്തൊരു അടുപ്പം തോന്നുന്ന ശബ്ദമാണ് ടൊവിനോയുടേത്. അതിനാൽ ടൊവിനോ തന്നെ സുട്ടുവിന് ശബ്ദം കൊടുക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. ഫസ്റ്റ് കട്ട് ആയപ്പോൾ തന്നെ ഞാൻ അദ്ദേഹത്തെ പോയി കണ്ട് എന്റെ ആവശ്യം പറഞ്ഞു. സമയം പറഞ്ഞാൽ മതി എത്താം എന്നായിരുന്നു മറുപടി. അന്നു മുതൽ സിനിമയ്ക്ക് കിട്ടിയ വലിയ പിന്തുണകളിലൊന്ന് ടൊവിനോയുടേതായിരുന്നു.
സിനിമ ചലച്ചിത്ര മേളകൾക്ക് അയക്കണം എന്ന് ആദ്യം നിർദേശിച്ചതും ടൊവിനോയാണ്. എന്നോടുള്ള സ്നേഹം കൊണ്ടാണ് ബേസിൽ, ദർശന രാജേന്ദ്രൻ, ആനന്ദ് മന്മഥൻ, ദിവ്യപ്രഭ തുടങ്ങിയവർ ചിത്രത്തിന്റെ ഭാഗമായത്".- രാജേഷ് മാധവൻ പറഞ്ഞു. അതേസമയം പെണ്ണും പൊറാട്ടും മികച്ച അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് നേടിയത്. ആക്ഷേപ ഹാസ്യവും ഫാന്റസിയും ചേർത്താണ് രാജേഷ് മാധവൻ ചിത്രമൊരുക്കിയിരിക്കുന്നത്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Cinema News: Actor Rajesh Madhavan talks about his new movie Pennum Porattum.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഈ ഇ മെയിൽ വിലാസം എന്റേതല്ല'; തട്ടിപ്പ് മുന്നറിയിപ്പുമായി ടൊവിനോ തോമസ്

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വെന്റിലേറ്ററില്‍; രാജേഷ് ഇപ്പോഴും കിടപ്പില്‍, പക്ഷെ എല്ലാം അറിയുന്നു; സുഹൃത്ത് പറയുന്നു


