മാരിമുത്തുവിന്റെ മരണം ഞെട്ടിച്ചു: ജയിലർ താരത്തിന്റെ വിയോ​ഗത്തിൽ രജനീകാന്ത്

രജനീകാന്തിനന്റെ ജയിലറിലാണ് അവസാനമായി മാരിമുത്തു അഭിനയിച്ചത്

രജനീകാന്ത്, മാരിമുത്തു/ഫോട്ടോ: ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:25 am IST

‌നടൻ മാരിമുത്തുവിന്റെ അപ്രതീക്ഷിത വിയോ​ഗം ഏൽപ്പിച്ച ഞെട്ടലിലാണ് തമിഴ് സിനിമാലോകം. സീരിയൽ ഡബ്ബിങ്ങിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇപ്പോൾ മാരിമുത്തുവിന് അന്ത്യാജ്ഞലി അർപ്പിച്ചുകൊണ്ട് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സൂപ്പർതാരം രജനീകാന്ത്. മാരിമുത്തുവിന്റെ മരണം ഞെട്ടിച്ചു എന്നാണ് താരം കുറിച്ചത്. 

മാരിമുത്തു നല്ല മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ മരണം എന്നെ ഞെട്ടിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കഴിയുന്ന കുടുംബത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം.- എക്സിൽ രജനീകാന്ത് കുറിച്ചു. രജനീകാന്തിനന്റെ ജയിലറിലാണ് അവസാനമായി മാരിമുത്തു അഭിനയിച്ചത്. ചിത്രത്തിൽ ശക്തമായ വേഷത്തിലാണ് താരം എത്തിയത്. 

58കാരനായ മാരിമുത്തു നടൻ എന്ന നിലയിൽ മാത്രമല്ല സംവിധായകൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. 1999ല്‍ വാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ മാരിമുത്തു സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി. തമിഴില്‍ വന്‍ ഹിറ്റായ എതിര്‍ നീച്ചല്‍ എന്ന സീരിയലിലെ ഇദ്ദേഹത്തിന്റെ ഗുണ ശേഖരന്‍ എന്ന കഥാപാത്രം ടിവി പ്രേക്ഷകര്‍ക്കിടിയില്‍ ഏറെ പ്രചാരം നേടിയതാണ്.  മണിരത്‌നം, വസന്ത്, സീമാന്‍, എസ്‌ജെ സൂര്യ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായും മാരിമുത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now