
മാസ് ലുക്കിൽ രജനീകാന്ത് കോവളത്ത്, വൈറലായി എഐ ചിത്രങ്ങൾ
ഷർട്ട് ധരിക്കാതെ ചെറിയ നിക്കർ മാത്രം ധരിച്ചുകൊണ്ടുള്ളതാണ് ചിത്രങ്ങൾ

പുതിയ ചിത്രം തലൈവർ 170ന്റെ ചിത്രീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്താണ് സൂപ്പർസ്റ്റാർ രജനീകാന്ത്. ലോക്കേഷൻ ചിത്രങ്ങൾ എന്ന പേരിൽ കോവളത്തുനിന്നുള്ള രജനിയുടെ മാസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഷർട്ട് ധരിക്കാതെ ചെറിയ നിക്കർ മാത്രം ധരിച്ചുകൊണ്ടുള്ളതാണ് ചിത്രങ്ങൾ. എന്നാൽ ഇത് യഥാർത്ഥ ചിത്രങ്ങൾ അല്ല. എഐയുടെ സഹായത്തോടെ ആരാധകർ ചെയ്ത സ്റ്റില്ലുകളാണ് ഇത്.

തലൈവർ 170 ചിത്രീകരണം തിരുവനന്തപുരത്ത് തുടക്കമായിരിക്കുകയാണ്. വെള്ളായണി കാർഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ചിത്രീകരണം. മലയാളത്തിൽ നിന്ന് മഞ്ജു വാര്യരും ഫഹദ് ഫാസിലും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ‘ജയ് ഭീം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൊലീസ് വേഷത്തിലാണ് രജനീകാന്ത് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ഷൂട്ടിങ്ങിനായി 10 ദിവസം താരം തിരുവനന്തപുരത്ത് ഉണ്ടാകും.
Fan recreate thalaivar #rajinikanth in AI and it looks fantastic #Rajini #superstar #thalaivar #beziquestreams #tamilmovie #tamilcinema #movieupdates #kollywood #kollywoodcinema #tamilactor #actor #rajinifans pic.twitter.com/oym1fOFmAN
â Bezique Streams (@BeziqueStreams) October 4, 2023
അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ,റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. നീണ്ട ഇടവേളയ്‌ക്ക് ശേഷം അമിതാഭ് ബച്ചനും രജനീകാന്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തലൈവർ 170.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


