വിമർശനങ്ങളൊന്നും ഏറ്റില്ല! ബോക്സ് ഓഫീസിൽ വൻ ഹിറ്റ്; ഒടിടിയിൽ എന്താകും ? 'പെദ്ദി' സ്ട്രീമിങ് തീയതി പുറത്ത്

റാം ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റായി ചിത്രം മാറിക്കഴിഞ്ഞു.

Peddi
Peddiഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :4 ജൂലൈ 2026, 12:58 pm IST

വിവാദങ്ങളും വൻ വിമർശനങ്ങളുമൊക്കെ ഉയർന്നെങ്കിലും തെലുങ്ക് സൂപ്പര്‍ താരം റാം ചരണ്‍ നായകനായെത്തിയ 'പെദ്ദി' ബോക്സ് ഓഫീസിൽ റെക്കോർഡ് വിജയമാണ് സ്വന്തമാക്കിയത്. ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 400 കോടി കടന്നു എന്നാണ് നിര്‍മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്.

അതോടൊപ്പം ഈ വര്‍ഷം ഒരു തെന്നിന്ത്യന്‍ സിനിമ നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷന്‍ കൂടെയാണ് ഈ ചിത്രം സ്വന്തമാക്കിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ജൂലൈ 9 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. റാം ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റായി ചിത്രം മാറിക്കഴിഞ്ഞു.

ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്ത ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിച്ചത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ ഗംഭീര കുതിപ്പ് തുടരുന്ന ചിത്രം, ഇന്ത്യക്ക് പുറമേ വിദേശത്തും വമ്പന്‍ പ്രതികരണമാണ് നേടിയത്.

ശിവരാജ് കുമാറും ചിത്രത്തിന്റെ താരനിരയിലുണ്ട്. ബോളിവുഡ് താരം ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായിക. ദിവ്യേന്ദു ശര്‍മ, ജഗപതി ബാബു, ബോമന്‍ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തിയത്.

News Now

Summary

Ram Charan starrer Peddi movie OTT release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics