രാംഗോപാല്‍ വര്‍മയ്ക്ക് മൂന്ന് മാസം തടവ്; വിധി ചെക്ക് കേസില്‍; വാറണ്ട്

അന്ധേരി മജിസ്‌ട്രേറ്റ് കോടതിയുടെതാണ് വിധി.

Ram Gopal Varma Gets 3 Months In Jail In Cheque Bounce Case, Warrant Issued
രാം ഗോപാല്‍ വര്‍മ ഫയല്‍ ചിത്രം
Edited by :Sujith
Last Updated :23 ജനുവരി 2025, 4:46 pm IST

മുംബൈ: ചെക്ക് കേസില്‍ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് മൂന്നുമാസം തടവ്. അന്ധേരി മജിസ്‌ട്രേറ്റ് കോടതിയുടെതാണ് വിധി. കേസില്‍ രാം ഗോപാല്‍ വര്‍മയെ അറസ്റ്റു ചെയ്യാന്‍ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.

കോടതി വിധി പ്രസ്താവിക്കുമ്പോള്‍ രാം ഗോപാല്‍ വര്‍മ കോടതിയില്‍ ഹാജരായിരുന്നില്ല. പരാതിക്കാരിന് മൂന്നുമാസത്തിനുള്ളില്‍ 3.72 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണം. അല്ലാത്തപക്ഷം മൂന്നുമാസം കൂടി അധികതടവ് അനുഭവിക്കേണ്ടിവരും.

2018ലാണു രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ ശ്രീ എന്ന കമ്പനി കോടതിയെ സമീപിച്ചത്. കേസില്‍ 2022 ജൂണില്‍ കോടതി രാം ഗോപാല്‍ വര്‍മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now