മമ്മൂട്ടിയുടെ പുതിയ ചിത്രം 'നൻപകൽ നേരത്ത് മയക്കം' എന്ന കാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചത്

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:05 am IST

News Now

കൊമേഡിയൻ, നടൻ, സംവിധായകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനാണ് രമേശ് പിഷാരടി. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ ജീവിതത്തിലെ രസകരമായ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് പിഷാരടി പങ്കുവച്ച മകന്റെ വിഡിയോ ആണ്. പകൽ നേരത്ത് ഉറക്കം തൂങ്ങുന്ന തന്റെ ഇളയ മകന്റെ വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്. 

മമ്മൂട്ടിയുടെ പുതിയ ചിത്രം 'നൻപകൽ നേരത്ത് മയക്കം' എന്ന കാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചത്. ഉറക്കം തൂങ്ങി ചാരിയിരുന്നു ഉറങ്ങുന്ന കുഞ്ഞിനെയാണ് വിഡിയോയിൽ കാണുന്നത്. തട്ടിവിളിക്കുമ്പോൾ കഷ്ടപ്പെട്ട് എഴുന്നേറ്റിരിക്കാനും കുഞ്ഞ് ശ്രമിക്കുന്നുണ്ട്. എന്തായാലും രസകരമായ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സിനിമാ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. 

‘അച്ചോടാ.. ഉമ്മ.. ചാച്ചിക്കോടാ.. ‘ എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചത്. ‘എനിക്ക് പഴയ കണക്ക് ക്ലാസ്സ്‌ ഒക്കെ ഓർമ്മ വരുന്നു‘ എന്നായിരുന്നു ​ഗായകൻ വിധു പ്രതാപിന്റെ കമന്റ്. രചനാ നാരായണൻകുട്ടി, കനിഹ, ശ്വേതാ മേനോൻ ജ്യോത്സന, ദീപ്തി വിധു പ്രതാപ്, ബീന ആന്റണി തുടങ്ങിയ നിരവധി പേർ കമന്റുമായി എത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates