
'തന്ത വൈബ് എന്നൊക്കെ വിളിക്കുമെങ്കിലും അതൊരു അലങ്കാരമായി കാണരുത്; കോളജൊക്കെ ഇന്ന് പണ്ടത്തേക്കാൾ സൂപ്പറാ'
ഇന്നത്തെ തലമുറ ഷോർട്ട് ഫിലിം എടുത്തു കൊണ്ടിരിക്കുകയാണ്.
അഭിനയത്തേക്കാൾ കൂടുതൽ പ്രസംഗത്തിലൂടെ മലയാളികളുടെ കയ്യടി നേടുകയാണിപ്പോൾ നടൻ രമേഷ് പിഷാരടി. പലപ്പോഴും പൊതുവേദികളിലും മറ്റുമുള്ള രമേഷിന്റെ പ്രസംഗങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. തന്ത വൈബ് എന്ന് പറഞ്ഞ് നടക്കുന്നത് ഒരു അലങ്കാരമായി കാണാതെ അതിൽ നിന്നും മാറി ചിന്തിക്കൂ എന്ന രമേഷ് പിഷാരടിയുടെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.
"ഞാൻ ഒരിടത്തു പറഞ്ഞിട്ടുണ്ട്, അതായത് നമുക്ക് വയസാകുന്നതിന്റെ ഏറ്റവും വലിയ ലക്ഷണങ്ങളിലൊന്ന് ചെറുപ്പത്തോടുള്ള അരിശമാണെന്ന്. ഇവരെന്താണ് ഈ കാണിക്കുന്നത്. ഇങ്ങനെയൊക്കെ ആണോയെന്ന് നമുക്ക് ആ സമയത്ത് തോന്നും. പിന്നെ ഇപ്പോഴത്തെ കാലമൊക്കെയാണോ കാലം, ഞാൻ പഠിക്കുമ്പോഴായിരുന്നു കോളജ് തുടങ്ങിയ സാധനമൊക്കെ വരും.
അത് നമുക്ക് പ്രസക്തി നഷ്ടപ്പെടുമ്പോൾ നമുക്ക് പ്രസക്തിയുണ്ടായിരുന്ന ഒരു കാലഘട്ടത്തെക്കുറിച്ച് വെറുതേ പറഞ്ഞ് അഭിരമിക്കുന്നതാണ്. കോളജൊക്കെ ഇന്ന് പണ്ടത്തേക്കാൾ സൂപ്പറാ. നമ്മൾ പേപ്പറും പേനയുമൊക്കെയായി മരച്ചുവട്ടിൽ ഇരുന്ന് കവിത എഴുതുമായിരുന്നെങ്കിൽ ഇന്നത്തെ തലമുറ ഷോർട്ട് ഫിലിം എടുത്തു കൊണ്ടിരിക്കുകയാണ്. 4 കെ റെസല്യൂഷനിൽ.
ഈ അപ്‍ഡേറ്റ് ആകുക എന്നതിനർഥം സാധനം മാറുക എന്നൊന്നുമല്ല അർഥം. പരിണാമത്തിന്റെ പ്രോസസിന്റെ ഒപ്പം ഏറ്റവും പെട്ടെന്ന് മാറുക എന്നുള്ളതാണ് നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്വം". - രമേഷ് പിഷാരടി പറഞ്ഞു. സിനിമകൾ മുതൽ യഥാർഥ ജീവിതത്തിൽ വരെ കാണുന്ന ഒന്നാണ്, പ്രായം കൂടിയതു കൊണ്ട് വലിയ സംഭവമാണെന്നും പ്രായം കുറഞ്ഞവർ വളർന്നിട്ടില്ല എന്നുള്ളതും.
'തന്ത വൈബ്' എന്നൊക്കെ നമ്മൾ വിളിക്കുമെങ്കിലും അതിനെ ഒരു അലങ്കാരമായി കാണാതെ അതിൽ നിന്ന് മാറി പുതിയ തലമുറയെയും തുല്യ ബഹുമാനത്തോടെ കാണാൻ ശ്രമിക്കേണ്ടതുണ്ടെന്നും പിഷാരടി പറഞ്ഞു. പിഷാരടിയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Cinema News: Actor Ramesh Pisharody talk about thantha vibe.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


