വീട്ടിൽ സെൽഫ് ക്വാറന്റീനിലാണ് രൺബീർ ഇപ്പോൾ

രണ്‍ബീര്‍ കപൂര്‍/ ചിത്രം: ഇന്‍സ്റ്റഗ്രാം
Last Updated :20 January 2024, 8:41 am IST

News Now

ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ചു. നടന്റെ അമ്മ നീതു കപൂര്‍ ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചത്. രണ്‍ബീര്‍ ചികിത്സയിലാണെന്നും വീട്ടില്‍തന്നെ സെല്‍ഫ് ക്വാറന്റീനിലാണെന്നും അവര്‍ പറഞ്ഞു. 

കഴിഞ്ഞ ഡിസംബറില്‍ നീതു കപൂറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് രോഗം ഭേദമായ വിവരവും ഇവര്‍ ആരാധകരെ അറിയിക്കുകയുണ്ടായി. അമിതാഭ് ബച്ചന്‍ അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ക്ക് ഇതിനോടകം കോവിഡ് വന്ന് ഭേദമായിട്ടുണ്ട്. 

രണ്‍ബീറും ആലിയയും ഒന്നിക്കുന്ന ബ്രഹ്മാസ്ത്രയുടെ പ്രമോഷന്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ആലിയ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates