സവർക്കറാവാൻ രൺദീപ് ഹൂഡ, തെറ്റിദ്ധരിക്കപ്പെട്ട ഹീറോയെന്ന് താരം
മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡയാണ് സവർക്കറുടെ വേഷത്തിൽ എത്തുന്നത്
വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതം സിനിമയാവുന്നു. മഹേഷ് വി. മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡയാണ് സവർക്കറുടെ വേഷത്തിൽ എത്തുന്നത്. 'സ്വതന്ത്ര വീര സവര്‍ക്കര്‍' എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം പറയുന്നത് സ്വാതന്ത്ര്യ സമരത്തിലെ സവർക്കറിന്റെ പങ്കിനെക്കുറിച്ചാണ്. താരം തന്നെയാണ് ബയോപിക്കിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്.
തെറ്റിദ്ധരിക്കപ്പെട്ട ഹീറോയാണ് സവർക്കർ എന്നാണ് രണ്‍ദീപ് ഹൂഡ പറഞ്ഞ്. സവാർക്കറെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. 'നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതില്‍ പങ്ക് വഹിച്ച നിരവധി മഹാരഥന്‍മാരുണ്ട്. അതില്‍ പലര്‍ക്കും ലഭിക്കേണ്ട പ്രാധാന്യം ലഭിച്ചില്ല. അക്കൂട്ടത്തില്‍ ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിയാണ് വീര സവര്‍ക്കര്‍. അവരുടെ കഥകള്‍ പറയേണ്ടത് അനിവാര്യമാണ്. സവര്‍ക്കറായി അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.- രണ്‍ദീപ് ഹൂഡ പറഞ്ഞു.
ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ലണ്ടന്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരികണം. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, സാം ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സൽമാൻ ഖാൻ നായകനായി എത്തിയ രാധേയിലാണ് രൺദീപ് ഹൂഡയെ അവസാനമായി കണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


