
News Now
ലോറിയില് നിന്നും ഓക്സിജന് സിലിണ്ടര് തെറിച്ചുവീണു; കണ്ണൂരില് ബൈക്ക് യാത്രികന് ദാരുണാന്ത്യം

മനസ്സു തുറക്കാൻ ഒരിടം; ഡയറി എഴുതുന്ന ശീലം വീണ്ടും തിരിച്ചെത്തുന്നു
റഷ്യന് എണ്ണ ഇറക്കുമതിയില് ഇന്ത്യക്ക് ആശ്വാസം; തീരുവകളില് ഇളവ് പ്രഖ്യാപിച്ച് ട്രംപ്

വഖഫ് ബോര്ഡിന് പുതിയ ചെയര്മാന്; നേഹ ബോറയെ വിട്ടയച്ചു; മുഖ്യമന്ത്രി ശബരിമല ദര്ശനത്തിന്; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

ബോളിവുഡിലെ എക്കാലത്തേയും ജനപ്രീയ നായികമാരില് ഒരാളാണ് റാണി മുഖര്ജി. ഇപ്പോഴിതാ റാണിയെ തേടി ദേശീയ പുരസ്കാരവുമെത്തിയിരിക്കുന്നു. എന്നാല് റാണി മുഖര്ജിയുടെ സിനിമ അരങ്ങേറ്റത്തിന് അമ്മ കൃഷ്ണ മുഖര്ജി എതിര്പ്പായിരുന്നു. താരകുടുംബത്തില് നിന്നുമാണ് റാണി സിനിമയിലെത്തുന്നത്. തന്നെ അഭിനയിപ്പിക്കരുതെന്ന് അമ്മ നിര്മാതാവിനോട് പറഞ്ഞിട്ടുണ്ടെന്നാണ് റാണി മുഖര്ജി പറയുന്നത്.
എഎന്ഐയ്ക്ക് നല്കിയ അഭിമുഖത്തിലാണ് റാണിയുടെ വെളിപ്പെടുത്തല്. അരങ്ങേറ്റ സിനിമയായ രാജാ കി ആയേഗി ബാരാത്ത് എന്ന സിനിമയുടെ സ്ക്രീനിങിന് പിന്നാലെയാണ് മകളെ അഭിനയിപ്പിക്കരുതെന്ന് കൃഷ്ണ നിര്മാതാവായ സലീം അക്തറിനോട് പറയുന്നത്.
''നീ ചെയ്ത് നോക്കെന്നാണ് അമ്മ പറഞ്ഞത്. എന്റെ ഫസ്റ്റ് സ്ക്രീന് ടെസ്റ്റ് കണ്ടതും അമ്മ നിര്മാതാവിനോട് എന്റെ മകളെ നായികയാക്കിയാല് നിങ്ങളുടെ സിനിമ തകരും എന്ന് പറഞ്ഞു. നിനക്ക് വലിയ നഷ്ടമാകും അതെന്നും അമ്മ പറഞ്ഞു. നിര്മാതാവ് എന്നെ നായികയാക്കാന് ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷെ ഞാന് നന്നായിട്ടല്ല അഭിനയിക്കുന്നതെന്ന് മനസിലാക്കാനുള്ള ബുദ്ധി അമ്മയ്ക്കുണ്ടായിരുന്നു. നീ അവളെ നായികയാക്കരുതെന്നാണ് എനിക്ക് തോന്നുന്നതെന്ന് അവര് പറഞ്ഞു'' റാണി മുഖര്ജി പറയുന്നു.
അമ്മ മാത്രമല്ല, അച്ഛനും താന് അഭിനയിക്കുന്നതിനോട് തല്പരനായിരുന്നില്ലെന്നാണ് റാണി മുഖര്ജി പറയുന്നത്. ''അദ്ദേഹത്തിന് അത്ര താല്പര്യമുണ്ടായിരുന്നില്ല. കാരണം ആ സമയത്ത് താരങ്ങളുടെ മക്കള് അഭിനയത്തിലേക്ക് വരാറുണ്ടായിരുന്നില്ല. പ്രത്യേകിച്ചും പെണ്കുട്ടികള്. കൂടുതലും ആണ്മക്കളാണ് ഈ പ്രൊഫഷന് തെരഞ്ഞെടുത്തിരുന്നത്. ഇന്നത്തേത് പോലെ അച്ഛനമ്മമാരുടെ പാത പിന്തുടരാന് മക്കള്ക്ക് താല്പര്യമുണ്ടായിരുന്നില്ല. അത് വേറൊരു കാലമായിരുന്നു'' റാണി പറയുന്നു.
''അന്ന് സിനിമ അത്ര ശോഭനമായൊരു കരിയര് ഓപ്ഷന് ആയിരുന്നില്ല. എനിക്കോര്മ്മയുണ്ട് കുട്ടിക്കാലത്ത്, സ്കൂളില് പഠിക്കുമ്പോള് ഞാന് സിനിമ കുടുംബത്തില് നിന്നുമാണെന്ന് പറയുന്നത് വലിയ അഭിമാനകരമായ കാര്യമായിരുന്നില്ല'' എന്നും റാണി ഓര്ക്കുന്നുണ്ട്. എന്തായാലും റാണി സിനിമയിലെത്തി. പക്ഷെ തുടക്കകാലം വളരെ മോശമായിരുന്നു റാണിയ്ക്ക്. പല സിനിമകളും പരാജയപ്പെട്ടു. പക്ഷെ പിന്നീട് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയിലേക്ക് റാണി മുഖര്ജി വളര്ന്നു.
Summary
Rani Mukherji recalls how her mother asked producer to not cast her in his film. she will ruin you movie said her mother.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

ബോളിവുഡിന്റെ കോര്പ്പറേറ്റ് രീതികളെ പരസ്യമായി വിമര്ശിച്ച് പൃഥ്വിരാജ്; അപാര ധൈര്യമെന്ന് ആരാധകര്



