ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:08 am IST

News Now

പ്രിയ പ്രകാശ് വാര്യർ, സർജാനോ ഖാലിദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന '4 ഇയേഴ്സ്' ട്രെയിലർ പുറത്തുവിട്ടു. ക്യാമ്പസ് സൗഹൃദവും പ്രണയവുമാണ് സിനിമയുടെ ഇതിവൃത്തം. പഠനകാലത്ത് പ്രണയത്തിലാകുകയു പിന്നീട് രണ്ട് വഴിക്ക് പിരിയുകയും ചെയ്ത ഇരുവരും വീണ്ടും കണ്ടുമുട്ടുന്ന രം​ഗങ്ങളാണ് ട്രെയിലറിലുള്ളത്. 

ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. നേരത്തെ പതിനായിരത്തിലധികം കോളജ് വിദ്യാർഥികൾ തങ്ങളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലുകളിലൂടെ ആണ് സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടത്. 

ക്യാമ്പസ് ചിത്രമായ ഒരു അഡാർ ലൗ ആണ് പ്രിയയെ ശ്രദ്ധേയമാക്കിയതെങ്കിൽ ജൂൺ എന്ന സിനിമയിലൂടെയാണ് സർജാനോ വരവറിയിച്ചത്. ഒരിടവേളക്ക് ശേഷമാണ് പ്രിയാ വാര്യർ മലയാളത്തിൽ കേന്ദ്ര കഥാപാത്രമായി തിരിച്ചെത്തുന്നത്. ചിത്രം നവംബർ 25നു തിയറ്ററുകളിലെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates