
ഷാറൂഖ് പിൻമാറി, പകരം രൺബീർ ? ഡോൺ 3 ഉടൻ ഉണ്ടാകുമെന്ന് നിർമാതാക്കൾ
ഷാറൂഖ് ഖാൻ ചിത്രത്തിൽ നിന്നും പിൻമാറിയെന്ന് റിപ്പോർട്ട്

ബോളുവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരമ്പര ചിത്രങ്ങളിൽ ഒന്നാണ് ഡോൺ. കിങ് ഖാൻ നായകനായ ആദ്യ രണ്ട് ഭാഗങ്ങളും ബ്ലോക്ക്ബസ്റ്ററുകളായിരുന്നു. എന്നാൽ ഡോണിന്റെ മൂന്നാം ഭാഗം പ്രഖ്യാപിക്കുമ്പോൾ ടൈറ്റിൽ റോളിൽ നിന്നും ഷാറൂഖ് ഖാൻ പിൻമാറിയെന്നാണ് പുതിയ റിപ്പോർട്ട്. താൻ ഇപ്പോൾ ചെയ്യാൻ ആഗ്രഹിക്കുന്ന ചിത്രമല്ല ഡോൺ 3 എന്ന് ചൂണ്ടിക്കാട്ടിയാണ് ഷാറൂഖ് ചിത്രത്തിൽ നിന്നും പുൻമാറിയതെന്നാണ് സൂചന.
ചിത്രത്തിൽ നിന്നും ഷാറൂഖിന് പകരം രൺവീർ സിങ്ങിനെ തെരഞ്ഞെടുത്തുവെന്നും റിപ്പോർട്ടുകളുണ്ട്. ഷാറൂഖ് ഖാൻ ചിത്രത്തിൽ നിന്നും പിൻമാറിയതിനെ തുടർന്നാണ് ഡോൺ ഫ്രഞ്ചേസി ഉടമകളായ എക്സൽ എന്റർടൈൻമെൻറ് പുതിയ ടൈറ്റിൽ ക്യാരക്ടറെ തിരഞ്ഞത്. ഒടുവിലാണ് നിർമാതാക്കളുടെ അടുത്തയാളായ രൺവീറിലേക്ക് എത്തിയത് എന്നാണ് വിവരം. എക്സലിൻറെ വിജയ ചിത്രങ്ങളായ ദിൽ ധടക്നെ ഡോ, ഗല്ലി ബോയ് എന്നീ ചിത്രങ്ങളിലെ നായകനായിരുന്നു രൺവീർ. അധികം വൈകാതെ എക്സൽ എന്റർടൈൻമെൻറ് രൺവീറിനെ നായകനാക്കിയുള്ള ഡോൺ 3യുടെ പ്രഖ്യാപന വീഡിയോ പുറത്തുവിടും എന്നാണ് വിവരം.
ഫർഹാൻ അക്തർ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. അമിതാഭ് ബച്ചൻ നായകനായി 1978ൽ പുറത്തിറങ്ങി ബോളിവുഡ് ക്ലാസിക് ആക്ഷൻ ചിത്രത്തിൻറെ റീമേക്കായിരുന്നു ആദ്യത്തെ ഡോൺ. ഷാറൂഖ് ഖാൻ നായകനായി 2006 ൽ പുറത്തിറങ്ങിയ ചിത്രം തിയറ്ററുകളിൽ വലിയ വിജയമായിരുന്നു. 2011ലാണ് ഡോണിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


