
രണ്‍വീറിനും ദീപികയ്ക്കുമൊപ്പം രാം ചരണും തൃഷയും; വൈറലായി വിഡിയോ; പ്രതീക്ഷയില്‍ ആരാധകര്‍
പൊലീസ് സ്റ്റേഷനില്‍ എത്തി തന്റെ ഭര്‍ത്താവിനെ കാണാനില്ല എന്ന് പരാതി നല്കുന്ന ദീപിക പദുക്കോണില്‍ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്

ബോളിവുഡിലേയും തെന്നിന്ത്യയിലേയും ആരാധകര്‍ ഒന്നിക്കുന്ന നിരവധി പ്രൊജക്ടുകളാണ് ഇതിനോടകം പ്രഖ്യാപിച്ചിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണേ ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മള്‍ട്ടി സ്റ്റാര്‍ വിഡിയോ ആണ്. ബോളിവുഡ് സൂപ്പര്‍താര ജോഡികളായ രണ്‍വീര്‍ സിങ്ങിനും ദീപിക പദുക്കോണിനുമൊപ്പം രാം ചരണും തൃഷയും ഒന്നിക്കുന്നതാണ് ചിത്രം.
പൊലീസ് സ്റ്റേഷനില്‍ എത്തി തന്റെ ഭര്‍ത്താവിനെ കാണാനില്ല എന്ന് പരാതി നല്കുന്ന ദീപിക പദുക്കോണില്‍ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. നിഗൂഢത നിറച്ചുകൊണ്ടുള്ളതാണ് വിഡിയോ. വലിയ പ്രഖ്യാപനത്തിനായി കാത്തിരിക്കുക എന്ന കുറിപ്പിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
സൂപ്പര്‍താരങ്ങളുടെ ഒത്തുചേരല്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിയിരിക്കുകയാണ്. രണ്‍വീറിനും ദീപികയ്ക്കുമൊപ്പം തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങള്‍ കൂടി ഒന്നിക്കുന്നത് പ്രതീക്ഷയേറ്റുകയാണ്. ഈ കൂട്ടുകെട്ടില്‍ സിനിമ വരുന്നത് ഗംഭീരമായിരിക്കും എന്നാണ് കമന്റുകള്‍. ഇതൊരു പരസ്യമാണെന്ന് മാത്രം പറയരുത് എന്നാണ് ആരാധകര്‍ കുറിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഒരു കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 74 lottery result


