മാര്‍ക്ക് ആന്റണിയിലെ സില്‍ക് സ്മിത എഐ അല്ല; അമ്പരന്ന് പ്രേക്ഷകര്‍; ടീസര്‍ വൈറല്‍

ഒരു ദിവസത്തിനുള്ളില്‍ മില്യണ്‍ കാഴ്ചക്കാരാണ് ട്രെയിലറിന് ലഭിച്ചത്.

ചിത്രത്തിന്റെ ടീസറില്‍ നിന്ന്‌
Edited by :migrator
Last Updated :20 ജനുവരി 2024, 9:24 am IST

മാര്‍ക്ക് ആന്റണിയാണ് നടന്‍ വിശാലിന്റെ പുതിയ ചിത്രം. കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുകയും ചെയ്തു. ട്രെയിലറില്‍ നടി സില്‍ക്ക് സ്മിതയെ കണ്ട അമ്പരപ്പിലാണ് പ്രേക്ഷകര്‍. മണ്‍മറഞ്ഞ നടി സില്‍ക്ക് സ്മിത എങ്ങനെ ചിത്രത്തിലെത്തി എന്നായിരുന്നു ആളുകളുടെ ചോദ്യം. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ചിത്രത്തിലേക്ക് സില്‍ക്ക് സ്മിതയെ പുനസൃഷ്ടിച്ചത് എന്നാണ് ആദ്യം പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. എന്നാല്‍ എഐ  അല്ല, പകരം തമിഴിലെ മറ്റൊരു നടിയാണ് സില്‍ക്ക് സ്മിത ആയി ചിത്രത്തിലെത്തുന്നത് എന്നാണ് ഏറ്റവും പുതിയതായി ലഭിക്കുന്ന വിവരങ്ങള്‍.

സില്‍ക്ക് സ്മിതയുടെ രൂപസാദൃശ്യമുള്ളതിന്റെ പേരില്‍ ഫേമസായ വിഷ്ണുപ്രിയ ഗാന്ധി എന്ന യുവതിയാണ് മാര്‍ക് ആന്റണി ചിത്രത്തില്‍ സില്‍ക്ക് സ്മിതയായി എത്തുന്നത്. ചിത്രത്തിന്റെ മേക്ക് ആര്‍ടിസ്റ്റായ കൃഷ്ണവേണി ബാബുവാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്. 

ഒരു ദിവസത്തിനുള്ളില്‍ 21മില്യണ്‍ കാഴ്ചക്കാരാണ് ട്രെയിലറിന് ലഭിച്ചത്. വിശാല്‍, എസ്.ജെ. സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് 'മാര്‍ക് ആന്റണി'. ഫോണിലൂടെ ടൈം ട്രാവല്‍ ചെയ്ത് മരണത്തില്‍ നിന്നും തിരിച്ചെത്തുന്ന ആന്റണി എന്ന ക്രൂരനായ ഗ്യാങ്സ്റ്ററിന്റെ കഥയാണ് ചിത്രം പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now