'വാക്കുകളിലൂടെ മാത്രമല്ല അല്ലാതെയും വിവേചനമുണ്ടായി'; ബോളിവുഡിൽ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞ് റെജീന

ബോളിവുഡിൽ താൻ ദക്ഷിണേന്ത്യക്കാരിയായതിന്റെ പേരിൽ വിവേചനം നേരിട്ടിട്ടുണ്ടെന്നും താരം തുറന്നുപറഞ്ഞു.

Regena Cassandrra
Regena Cassandrraഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :19 ഫെബ്രുവരി 2026, 4:49 pm IST

സിനിമാ മേഖലയിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നടി റെജീന കസാൻഡ്ര. ഷൂട്ടിങ് സെറ്റുകളിലെ സംവിധായകരുടെ മോശം പെരുമാറ്റത്തെക്കുറിച്ചും ബോളിവുഡിൽ താൻ നേരിട്ട വിവേചനത്തെക്കുറിച്ചുമാണ് ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയത്.

Regena Cassandrra

Regena Cassandrra - ഇൻസ്റ്റ​ഗ്രാം

ഷൂട്ടിങ് സെറ്റുകളിൽ മൈക്കിലൂടെ എല്ലാവരുടെയും മുന്നിൽ വെച്ച് അസഭ്യം പറയുന്ന സംവിധായകർക്കൊപ്പം താൻ ജോലി ചെയ്തിട്ടുണ്ടെന്ന് റെജീന പറയുന്നു. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തനായ വ്യക്തിയാണ് സംവിധായകൻ മധുർ ഭണ്ഡാർക്കർ എന്ന് താരം ചൂണ്ടിക്കാട്ടി.

അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ദ് വൈവ്‌സിൽ അഭിനയിക്കുമ്പോൾ അദ്ദേഹം ഒരിക്കൽ പോലും നിയന്ത്രണം വിടുന്നത് കണ്ടിട്ടില്ലെന്നും എപ്പോഴും പോസിറ്റീവായും ഊർജ്ജസ്വലനായും എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിലുമാണ് അദ്ദേഹം പെരുമാറുന്നതെന്നും റെജീന പറഞ്ഞു.

ബോളിവുഡിൽ താൻ ദക്ഷിണേന്ത്യക്കാരിയായതിന്റെ പേരിൽ വിവേചനം നേരിട്ടിട്ടുണ്ടെന്നും താരം തുറന്നുപറഞ്ഞു. വാക്കുകൾ കൊണ്ട് മാത്രമല്ല, പ്രവർത്തികൾ കൊണ്ടും തരംതാഴ്ത്തുന്ന രീതിയിലുള്ള പെരുമാറ്റം പലരിൽ നിന്നും ഉണ്ടായതായും ഇത് തന്നെ മാനസികമായി ബാധിച്ചിരുന്നതായും അവർ വ്യക്തമാക്കി.

Regena Cassandrra

Regena Cassandrra - ഇൻസ്റ്റ​ഗ്രാം

ഇത്തരത്തിലുള്ള മോശം മനോഭാവം കാരണം തുടക്കത്തിൽ തനിക്ക് ചില ആശങ്കകൾ ഉണ്ടായിരുന്നതായും റെജീന വ്യക്തമാക്കി. 2005 ൽ കണ്ട നാൾ മുതൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് റെജീന അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.

ഏക് ലഡ്‌കി കോ ദേഖാ തോ ഐസാ ലഗാ എന്ന ചിത്രത്തിലൂടെയാണ് റെജീന സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഫർസി, റോക്കറ്റ് ബോയ്സ് തുടങ്ങിയ ഒടിടി ഷോകളിലും റെജീന പങ്കെടുത്തിട്ടുണ്ട്.

News Now

Summary

Cinema News: Actress Regina Cassandra breaks silence in discrimination in Bollywood.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics