നടിയെ പിന്തുണച്ചുകൊണ്ടുള്ള വിമൻ ഇൻ സിനിമ കലക്ടീവിന്റെ പ്രസ്താവന റിമ കല്ലിങ്കൽ സ്വന്തം പേജിൽ‍‍‍‍‍‍ പങ്കുവച്ചു

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:01 am IST

News Now

നടനും നിർമാതാവുമായ വിജയ് ബാബുവിന് എതിരെ ബലാത്സം​ഗ പരാതി നൽകിയ നടിക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ. നടിയെ പിന്തുണച്ചുകൊണ്ടുള്ള വിമൻ ഇൻ സിനിമ കലക്ടീവിന്റെ പ്രസ്താവന റിമ കല്ലിങ്കൽ സ്വന്തം പേജിൽ‍‍‍‍‍‍ പങ്കുവച്ചു. 'അതിജീവിതയ്ക്കൊപ്പം' എന്ന അടിക്കുറിപ്പോടെയാണ് റിമ ഡബ്ല്യുസിസിയുടെ പ്രസ്താവന പങ്കുവച്ചത്. 

കൂടാതെ വിജയ് ബാബുവിന് പരിഹസിച്ചുകൊണ്ടുള്ള പോസ്റ്ററും റിമ ഷെയർ ചെയ്തു. ''ഊള ബാബുവിനെ പോലെയാകരുത്" എന്നു പറഞ്ഞുകൊണ്ടുള്ളതാണ് പോസ്റ്റർ. 'ഊള ബാബു അതിജീവിതയോട് സ്വഭാവ സർട്ടിഫിക്കറ്റ് ചോദിക്കുന്നു. നിങ്ങൾ ഊളബാബുവിനെ പോലെയാകരുത്' എന്നാണ് പോസ്റ്ററിലുള്ളത്. പരാതിക്കാിയുടെ പേര് ഫേയ്സ്ബുക്ക് ലൈവിൽ വന്ന് വെളിപ്പെടുത്തിയതിനെ വിമർശിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്.  ഇതാദ്യമായാണ് സിനിമാമേഖലയിൽ നിന്നുള്ള ഒരു താരം നടിക്ക് പരസ്യപിന്തുണയുമായി രംഗത്തു വരുന്നത്. 

വിജയ് ബാബുവിനൊപ്പം സിനിമയിൽ പ്രവർത്തിച്ച യുവനടിയാണ് താരത്തിനെതിരെ പരാതിയുമായി രം​ഗത്തെത്തിയത്. അതിനു പിന്നാലെ വിജയ് ബാബു യുവതിയുടെ പേര് പുറത്തുവിടുകയായിരുന്നു. ഇത് വൻ വിമർശനങ്ങൾക്ക് വഴിവച്ചു. അതിനിടെ കേസെടുത്തതിനു പിന്നാലെ വിജയ് ബാബു ദുബൈയിലേക്കു പോയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗളൂരു വഴിയാണ് വിജയ് ബാബു രാജ്യം വിട്ടതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. മുൻകൂർ ജാമ്യത്തിനുള്ള ശ്രമത്തിലാണ് വിജയ് ബാബു. താരത്തിനെതിരെ കൂടുതൽ തെളിവുകളും പുറത്തുവരുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates