
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

കഴിഞ്ഞ ദിവസമാണ് തനിക്ക് ഏഴാമത്തെ കുഞ്ഞ് ജനിച്ച വിവരം വിഖ്യാത നടൻ റോബർട്ട് ഡി നീറോ ലോകത്തെ അറിയിച്ചത്. 79ാമത്തെ വയസിലാണ് താരം വീണ്ടും അച്ഛനായത്. ഇപ്പോൾ കുഞ്ഞ് മകളുടെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് താരം. ടെലിവിഷൻ ഷോയിലൂടെയാണ് താരം കുഞ്ഞിന്റെ ചിത്രം പങ്കുവച്ചത്.
കാമുകി ടിഫനി ചെനിലാണ് റോബര്‍ട്ട് ഡി നീറോയ്ക്ക് കുഞ്ഞ് പിറന്നത്. മകളുടെ പേരും പുറത്തുവിട്ടു. ജിയ വെര്‍ജീനിയ ചെന്‍ ഡി നീറോ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ ആറിനായിരുന്നു കുഞ്ഞിന്റെ ജനനം. പ്ലാന്‍ ചെയ്താണ് കുഞ്ഞ് ജനിച്ചത് എന്നും താരം വ്യക്തമാക്കി. താനും കാമുകിയും കുഞ്ഞു വേണം എന്ന തീരുമാനത്തിലായിരുന്നെന്നും കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് എന്നുമാണ് താരം പറഞ്ഞത്. സിബിഎസ് മോര്‍ണിങ്‌സിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
Robert De Niro and his partner Tiffany Chen welcomed Gia Virginia Chen-De Niro in early April â and now, sheâs making her national TV debut on #CBSMornings. https://t.co/OJJxGcEKlU pic.twitter.com/opiFRpWkRs
â CBS Mornings (@CBSMornings) May 11, 2023
പുതിയ ചിത്രമായ എബൗട്ട് മൈ ഫാദറിന്റെ പ്രചാരണത്തിനിടെയായിരുന്നു മകൾ ജനിച്ച വിവരം താരം പറഞ്ഞത്. 51 വയസിനും എട്ട് വയസിനും ഇടയിൽ ആറ് കുട്ടികളാണ് റോബർട്ട് ഡി നീറോയ്ക്കുണ്ടായിരുന്നത്. ആദ്യഭാര്യയായ ഡയാനയിൽ രണ്ട് മക്കളുണ്ട്. 51കാരിയായ ഡ്രേനയും 46 കാരിയായ റാഫേലും. മുൻ ഭാര്യ ഗ്രേസ് ഹൈടവറിൽ രണ്ട് മക്കൾ കൂടിയുണ്ട്. 25കാരനായ എലിയറ്റും 11 കാരിയായ ഹെലനും. കൂടാതെ 1995 ലാണ് മുൻ കാമുകിയായ ടൂക്കീ സ്മിത്തിൽ ഇരട്ടക്കുട്ടികളായ ജൂലിയനും ആരോണും പിറന്നു. ഇരുവർക്കും ഇപ്പോൾ 27 വയസായി. ഗ്രേറ്റ് ഫാദർ ഉൾപ്പടെ നിരവധി ക്ലാസിക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടനാണ് അദ്ദേഹം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



