
എന്നാല്‍പ്പിന്നെ ഒരു കൈ നോക്കാം; കബഡി കോര്‍ട്ടില്‍ താരമായി റോജ-വിഡിയോ
എന്നാല്‍പ്പിന്നെ ഒരു കൈ നോക്കാം; കബഡി കോര്‍ട്ടില്‍ താരമായി റോജ

കബഡി മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയതാണ് നടിയും രാഷ്ട്രീയ നേതാവുമായ റോജ ആന്ധ്രയിലെ ചിറ്റൂരില്‍. ഉദ്ഘാടനം കഴിഞ്ഞ് ഇറങ്ങാനൊരുങ്ങുമ്പോള്‍ സംഘാടകരുടെ അഭ്യര്‍ഥന, ഒരു മത്സരമെങ്കിലും കണ്ടിട്ടു പോവണം. എന്നാല്‍പ്പിന്നെ കാണി മാത്രമാവേണ്ട, കളിക്കാരി തന്നെയാവാമെന്നായി റോജ. ഏവരെയും അമ്പരപ്പിച്ച് കളത്തിലിറങ്ങിയ താരം രണ്ടു റൗണ്ട് കളിയില്‍ നിറഞ്ഞു.
ചിറ്റൂരിലെ അന്തര്‍ ജില്ലാ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനാണ് എംഎല്‍എയും ആന്ധ്ര പ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്പ്പറേഷന് ചെയര്‍പേഴ്സനുമായ റോജ എത്തിയത്. റെനിഗുണ്ടയും തിലുവലങ്ങാടും തമ്മിലായിരുന്നു മത്സരം. ആദ്യ റൗണ്ട് കണ്ടിപ്പോവാന് സംഘാടകര്‍ റോജയോട് അഭ്യര്‍ഥിച്ചു. കുട്ടിക്കാലത്ത് കബഡി കളത്തില്‍ താരമായിരുന്നത് ഓര്‍ത്തെടുത്ത റോജ നേരെ കോര്‍ട്ടില്‍ ഇറങ്ങുകയായിരുന്നു.
റെനിഗുണ്ട ടീമിനു വേണ്ടിയാണ് ആദ്യം റോജ കളത്തില്‍ ഇറങ്ങിയത്. അടുത്ത റൗണ്ടില്‍ എതിരാളികള്‍ക്കു വേണ്ടിയും റോജി ഇറങ്ങി. ആര്‍ക്കും പരാതിയില്ല. റോജ കബഡി കളിക്കുന്നത് കേട്ടറിഞ്ഞ നാട്ടുകാര്‍ കൂട്ടമായി ഗ്രൗണ്ടിലെത്തി. ആര്‍പ്പു വിളിച്ചും വിസില്‍ അടിച്ചും അവര്‍ അത് ആഘോഷമാക്കി.
நà®à®¿à®à¯ à®°à¯à®à®¾ pic.twitter.com/s6GlSPSca7
â meenakshisundaram (@meenakshinews) March 9, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


