കെ എന്‍ ബൈജു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചാരിറ്റിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ ആക്ഷേപഹാസ്യ സ്വഭാവത്തില്‍ അവതരിപ്പിക്കുന്നത്

Last Updated :20 January 2024, 8:32 am IST

News Now

റിയാസ് ഖാൻ പ്രധാന വേഷത്തിൽ എത്തുന്ന മായക്കൊട്ടാരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ.  'സുരേഷ് കോടാലിപ്പറമ്പന്‍' എന്ന കഥാപാത്രമായെത്തുന്ന റിയാസ് ഖാന്റെ ചിത്രത്തിനൊപ്പമാണ് പോസ്റ്റർ. കെ എന്‍ ബൈജു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചാരിറ്റിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ ആക്ഷേപഹാസ്യ സ്വഭാവത്തില്‍ അവതരിപ്പിക്കുന്നത്. 

'ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നിങ്ങള്‍ നല്‍കിയത് 17 മണിക്കൂറില്‍ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ, സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി' എന്ന വാചകത്തിനൊപ്പമാണ് പോസ്റ്റർ. വെള്ള ഷർട്ടും മുണ്ടും ധരിച്ച് നന്മമരം സുരേഷ് കോടാലിപ്പറമ്പനേയും കാണാം. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രത്തിന്റെ പോസ്റ്റർ.

സംവിധായകന്‍ തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ കന്നഡ താരം ദിഷ പൂവയ്യയാണ് നായികയായി എത്തുന്നത്. ജയന്‍ ചേര്‍ത്തല, മാമുക്കോയ, നാരായണന്‍കുട്ടി, സാജു കൊടിയന്‍, കേശവദേവ്, കുളപ്പുള്ളി ലീല, തമിഴ് നടന്‍ സമ്പത്ത് രാമന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. നവഗ്രഹ സിനി ആര്‍ട്‍സ്, ദേവ ക്രിയേഷന്‍സ് എന്നിവയുടെ ബാനറുകളില്‍ എ പി കേശവദേവ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം വെങ്കിട് നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, രാജീവ് ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് അജയ് സരിഗമയാണ് സംഗീതം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates